Advertisment

ആവേശത്തിരയിളക്കി ജനനായകന്‍ ചരിത്രമുറങ്ങുന്ന വയനാടന്‍ മണ്ണില്‍ ! ചുരം കയറിയെത്തിയ ഐശ്വര്യ കേരള യാത്രയ്ക്ക് ഉജ്വല വരവേല്‍പ്പ്. മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും കല്‍പ്പറ്റയിലും സ്വീകരണ കേന്ദ്രങ്ങളില്‍ കാത്തിരുന്നത് ആയിരങ്ങള്‍. വഴിയരികില്‍ ആവലാതിയുമായി കാത്തുനിന്നവര്‍ക്കും ആശ്വാസം പകര്‍ന്ന് രമേശ് ചെന്നിത്തലയുടെ യാത്ര ! എതിരാളികളെ ഒന്നൊന്നായി പ്രതിരോധത്തിലാക്കി ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര തുടരുന്നു...

New Update

publive-image

Advertisment

വയനാട്: ചരിത്രമുറങ്ങുന്ന വയനാടന്‍ മണ്ണിനിന്ന് ആവേശദിനമായിരുന്നു. രാവിലെ മുതല്‍ തന്നെ നാട് ഒന്നടങ്കം ജനനായകനുവേണ്ടിയുള്ള കാത്തിരിപ്പുതന്നെയായിരുന്നു. വടക്കന്‍ മലബാറില്‍ ആവേശത്തിരയിളക്കിയ ഐശ്വര്യകേരള യാത്ര ചുരം കയറി വയനാട്ടിലെത്തുമ്പോഴും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് വയനാട് ജില്ലയില്‍ ഉജ്വല വരവേല്‍പാണ് ലഭിച്ചത്. 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യവുമായി മൂന്നാം ദിനം ജില്ലയില്‍ പ്രവേശിച്ച ജാഥയെ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം യുഡിഎഫ് പ്രവര്‍ത്തകര്‍ ഹൃദയത്തിലേറ്റുവാങ്ങി.

ജില്ലാ അതിര്‍ത്തി മുതല്‍ നേതാക്കളും പ്രവര്‍ത്തകരുമായി വന്‍ ജനാവലിയാണ് ജാഥയെ സ്വീകരിക്കാന്‍ എത്തിയത്. ജാഥാ നായകന്‍ രമേശ് ചെന്നിത്തലയെ യുഡിഎഫ് നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി. പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകകള്‍ വീശി ജാഥയ്ക്ക് അഭിവാദ്യമേകി.

ജില്ലയിലെ ആദ്യ സ്വീകരണ സമ്മേളനം നിശ്ചയിച്ചതു മാനന്തവാടിയിലായിരുന്നു. ഒരു നിയോജക മണ്ഡലത്തില്‍ ഒരു സ്വീകരണ കേന്ദ്രമാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും വഴിയരികിലടക്കം നൂറുകണക്കിനാളുകള്‍ ജനനായകനെ കാണാന്‍ കാത്തുനിന്നിരുന്നു. ആരെയും നിരാശപ്പെടുത്താതെ ഏവരെയും അഭിവാദ്യം ചെയ്താണ് പ്രതിപക്ഷ നേതാവ് തന്റെ യാത്ര തുടരുന്നത്.

ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തിലാണ് സ്വീകരണ കേന്ദ്രമായ ടൗണ്‍ സ്‌ക്വയറിലേക്ക് ആനയിച്ചത്. വഴിയോരത്തു കാത്തുനിന്നിരുന്ന പ്രവര്‍ത്തകര്‍ ആരവം മുഴക്കി ഒപ്പം ചേര്‍ന്നു. ജാഥയെത്തുന്നതിന് മുമ്പുതന്നെ മുന്‍നിര പ്രസംഗകര്‍ വേദിയില്‍ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു കഴിഞ്ഞു.

പത്തുമണിക്ക് നിശ്ചയിച്ച പരിപാടി വഴിയിലെ ആവേശകരമായ സ്വീകരണങ്ങളേറ്റു വാങ്ങി സ്വീകരണ സ്ഥലത്ത് എത്തുമ്പോഴേക്കും കുറെ വൈകിയിരുന്നു. കാത്തിരുന്ന പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന രാഷ്ട്രീയ പ്രസംഗം. പ്രവര്‍ത്തകരുടെ നിലയ്ക്കാത്ത കയ്യടി…

ഇതിനിടയിലും ആവേശം ഒട്ടും ചോരാതെ പ്രസംഗം. മാനന്തവാടി വിട്ട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് ജാഥയെത്തിയപ്പോഴും ആവേശം അതേപടി അലയടിച്ചു. നിശ്ചയിച്ചതിലും വൈകിയാണു ജാഥയെത്തിയതെങ്കിലും പ്രവര്‍ത്തകരുടെ വീര്യം ചോര്‍ന്നില്ല. സിപിഎമ്മും ബിജെപിയും ഒത്തുകളിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ച കാര്യം പ്രതിപക്ഷ നേതാവ് ആവേശത്തോടെ പറഞ്ഞതോടെ പ്രവര്‍ത്തകരിലും രോഷം ഉറഞ്ഞു കത്തി.

സ്വീകരണം പൂര്‍ത്തിയാക്കി ജില്ലയിലെ അവസാന സ്വീകരണ സ്ഥലമായ കല്‍പ്പറ്റയിലേക്ക് യാത്രയെത്തുമ്പോള്‍ നാലര പിന്നിട്ടു. മൂന്നിന് എത്തുമെന്ന് പറഞ്ഞയാത്രയാണ് ഒന്നര മണിക്കൂര്‍ വൈകി എത്തിയത്. നൂറു കണക്കിന് പ്രവര്‍ത്തകരുടെ ആവേശത്തോളിലേറി ചെന്നിത്തല വേദിയിലേക്ക്. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗം.

പക്ഷേ ഓരോ വാക്കിന്‍റെയും മൂര്‍ച്ച എതിരാളികളറിയുന്നതായിരുന്നു പ്രസംഗം. ഹാരാര്‍പ്പണവും സ്വീകരണവുമൊക്കെ കഴിഞ്ഞതോടെ ഐശ്വര്യകേരള യാത്ര വീണ്ടും ചുരമിറങ്ങി തിരുവമ്പാടിയിലേക്ക്. കോഴിക്കോട് ജില്ലയിലാണ് ഇനിയുള്ള യാത്രയുടെ പര്യടനം. ഇവിടെയും ഒട്ടും ആവേശം ചോരില്ലെന്നുറപ്പ്.

ramesh chennithala aiswarya kerala yathra
Advertisment