Advertisment

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിനെതിരെ പാലക്കാട് ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ എഐടിയുസി ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിനെതിരെ എഐടിയുസിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പാലക്കാട് ഹെഡ് പോസ്റ്റാഫിസിനു മുന്നിൽ ധർണ്ണ നടത്തി.

വൈദ്യുതി നിയമ ഭേദഗതി ബിൽ 2021 പിൻവലിക്കുക, അവശ്യ പ്രതിരോധ സർവീസ് ഓർഡിനൻസ് 2021 പിൻവലിക്കുക, പൊതുമേഖലാവകുപ്പിനെ ധനമന്ത്രാലയത്തിന് കീഴിലാക്കിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഐടിയുസി സംസ്ഥാന തലത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് പാലക്കാടും

ധർണ്ണ സമരം സംഘടിപ്പിച്ചത്.

എഐടിയുസി സംസ്ഥാന ഉപാദ്ധ്യക്ഷൻ വിജയൻ കുനിശ്ശേരി ധർണ്ണ ഉദ്ഘാടനം ചെയ്തു. എഐടിയുസി സെക്രട്ടറി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.മല്ലിക, ചുട്ടുതൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.വേലു, സിപിഐ മലമ്പുഴ മണ്ഡലം സെക്രട്ടറി ടി.കെ ദാസ്, കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.സി.ആനന്ദൻ, എന്നിവർ സംസാരിച്ചു.

palakkad news aituc
Advertisment