Advertisment

ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) നിലവിൽ വന്നു; ജിദ്ദയിലെ പതിനൊന്ന് മലയാളി സംഘടനകളുടെ നവകൂട്ടായ്മ

New Update

ജിദ്ദ: ജിദ്ദ ആസ്ഥാനമാക്കി ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐ ഡബ്ലിയു എ - "ഐവ") എന്ന പുതിയ സംഘടന നിലവിൽ വന്നു. നിലവിൽ ജിദ്ദയിൽ, ജീവ കാരുണ്യ, കലാ, സാംസ്‌കാരിക, മത രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പതിനൊന്നോളം സജീവ സംഘടനകളുടെ കൂട്ടായ്മ യാണ് ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐ ഡബ്ലിയു എ - "ഐവ") എന്ന പുതിയ പൊതുവേദി.

Advertisment

publive-image

ഐവയുടെ പ്രധാന ഭാരവാഹികൾ ഇവരാണ്:

പ്രസിഡന്റ്‌ - സലാഹ് കാരാടൻ. ജനറൽ സെക്രട്ടറി - നാസർ ചാവക്കാട്. മുഖ്യ രക്ഷാധികാരി - അബ്ദുറബ്ബ് പള്ളിക്കൽ. ജനറൽ കൺവീനർ - ദിലീപ് താമരക്കുളം. ട്രഷറർ - അബ്ബാസ് ചെങ്ങാനി. പി ആർ ഒ - ഗഫൂർ തേഞ്ഞിപ്പലം.

മുസ്തഫ പെരുവള്ളൂരിനെയും (മീഡിയ കൺവീനർ), അബ്ദുൽ കരീം, ലിയാഖത് കോട്ട, നഷ്‌രിഫ്(വൈസ് പ്രസിഡന്റുമാർ), സലിം സി, അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം, റിസ്‌വാൻ അലി, ഹനീഫ പാറക്കല്ലിൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

വിവിധ സംഘടന പ്രധിനിധികളായി അബ്ദുൽ റഹിമാൻ കാളംബ്രാട്ടിൽ, ജരീർ വേങ്ങര, ജൈസൽ, നജ്മുദ്ധീൻ, മൻസൂർ വണ്ടൂർ, ഹനീഫ ബറക, ഷൗകത്ത് കോട്ട, മുഹമ്മദ്‌ സുഹൈൽ, റഷീദ് കുഞ്ഞു, ഹാരിസ് മേലെ തല വീട്ടിൽ, എം എ ആർ നെല്ലിക്ക പറമ്പ്, മുനീർ കൊടുവള്ളി, നൗഷാദ് ഓച്ചിറ, കരീം മഞ്ചേരി, ഷാനവാസ് വണ്ടൂർ,ജാഫർ മുല്ലപ്പള്ളി, ഇസ്മായിൽ പുള്ളാട്ട്, അബ്ദുല്ല കൊട്ടപ്പുറം, ജലീൽ സി എച് തുടങ്ങി 24 അംഗങ്ങളുടെ പ്രവർത്തക സമിതിയും തെരഞ്ഞെടുത്തു.

രണ്ടു ദിവസം മുൻപ് നടന്ന ഓൺലൈൻ സൂo യോഗത്തിൽ വെച്ചാണ് സംഘടന ഔദ്യോഗികമായി നിലവിൽ വന്നത്. ജീവ കാരുണ്യം, നിയമ സഹായം, ആതുര സേവനം, ഹജ്ജ് വളണ്ടിയർ സേവനം, ആരോഗ്യ, കലാ - കായികം തുടങ്ങിയ വിവിധ മേഖലകളിലുള്ള മലയാളി സംഘടനകളുടെ ഒന്നിച്ചുള്ള പ്രവർത്തനം ആണ് ഐവ ആദ്യഘട്ടത്തിൽ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ സീസണിലെ ഹജ്ജ് പ്രവർത്തനങ്ങളിൽ കോണ്സുലേറ്റിന് കീഴിലെ ഐ പി ഡബ്ലിയു എഫുമായി ചേർന്ന് ഐവയിലെ അംഗ സംഘടനകളിൽ നിന്നുള്ള 350 വളണ്ടിയർമാർ സേവനമനുഷ്‌ടിച്ചിരുന്നു.

നിലവിൽ ജിദ്ദ കമ്യൂണിറ്റിക്ക്, പ്രത്യേകിച്ച് മലയാളി വിഭാഗത്തിന്, പ്രശ്നങ്ങൾവരുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുകയും ഇടപെടേണ്ടതായ നിരവധി പ്രവാസി വിഷയങ്ങളിലും മറ്റും ഇടപെടേണ്ടവർ അപകടമാo വിധം മൗനം പാലിക്കുന്നതിനാലുമാണ് ജിദ്ദ പ്രവാസി സമൂഹത്തിൽ പ്രതീക്ഷയായി ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐ ഡബ്ലിയു എ - "ഐവ") എന്ന പൊതുകൂട്ടായ്മയുടെ പ്രസക്തിയെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. ജിദ്ദ പൊതു സമൂഹത്തിൽ പ്രവർത്തന പാരമ്പര്യം കൊണ്ട് സുപരിചതരായ നേതാക്കളുടെ കീഴിൽ ഉളള ഈ സംഘടന മലയാളി സമൂഹത്തിൽ പുതിയ ഊർജ്ജം നല്കിയിരിക്കുകയാണെന്നും അവർ വിവരിച്ചു. പ്രസിഡന്റു സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും

ട്രഷറർ നന്ദിയും പറഞ്ഞു.

Advertisment