Advertisment

അജാനൂർ ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം നവീകരണ കമ്മിറ്റി - ബഹ്റൈൻ യൂണിറ്റ് രൂപവത്കരിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

Advertisment

മനാമ : വിശ്വകല സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അജാനൂർ ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം നവീകരണ കമ്മിറ്റിയുടെ ബഹ്റൈൻ യൂണിറ്റ് രൂപവത്കരിച്ചു. മനാമ വിശ്വകല സാംസ്കാരിക വേദിയുടെ ഹാളിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ വിശ്വകല പ്രസിഡൻറ് സി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.

സതീഷ് മുതലയിൽ മുഖ്യപ്രഭാഷണം നടത്തി. നവീകരണ കമ്മിറ്റിയുടെ ജി.സി.സി.ചെയർമാൻ പി. ജി.ബിനു മുഖ്യാതിഥി ആയിരുന്നു.

publive-image

ഭാരവാഹികൾ : സതീഷ് മുതലയിൽ (രക്ഷാധികാരി ) പ്രദീപ് കുമാർ മന്നോത്ത്(പ്രസിഡൻറ് ) ത്രിവിക്രമൻ (ജനറൽ സെക്രട്ടറി ) പി.കെ.ഉണ്ണികൃഷ്ണൻ (ട്രഷറർ ) രമേശൻ മാവൂർ (വൈസ് പ്രസിഡൻറ് ) സന്ധ്യ സതീഷ്, ഒ.ഡി.മധു (ജോയിന്റ് സെക്രട്ടറി ) രേഷ്മ അനിൽ (ജോയിന്റ്ട്രഷറർ ) കെ.ബി.അനിൽ കുമാർ(പി.ആർ. ഒ) സി.എസ്. സുരേഷ്, പി.ആർ. ശിവദാസൻ , പി.കെ.വിജയൻ, സി.കെ.ബാബുരാജ്, കെ.പി.ചന്ദ്രൻ എന്നിവർ ഉപദേശക സമിതി അംഗങ്ങളും വിജേഷ്, ശശിധരൻ, വിനോദ്, ചന്ദ്രൻ, സുനീഷ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ്.

പ്രദീപ് കുമാർ മന്നോത്ത്, രാജൻ എം.എസ്, രജനി ശിവദാസ്, വി.വി.കൃഷ്ണൻ, രമേശൻ മാവൂർ, സി.കെ.ബാബുരാജ്, കെ.ബി.അനിൽ കുമാർ, പി.കെ.വിജയൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിശ്വകല ജനറൽ സെക്രട്ടറി പി. ആർ. ശിവദാസൻ സ്വാഗതവും വൈസ് പ്രസിഡൻറ് പി.കെ.ഉണ്ണികൃഷ്ണൻ നന്ദിയുംപറഞ്ഞു.

kuwait lalest
Advertisment