ഗോഹട്ടി: മുന്‍ ആസാം മന്ത്രിയും എംഎല്‍എയുമായ അജന്ത നിയോഗ് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ നിയോഗ് രണ്ട് ദിവസത്തിനുള്ളില്‍ ബിജെപിയില്‍ ചേരും. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നിയോഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
/sathyam/media/post_attachments/xYkW5owNCbllyjqcbiOv.jpg)
താന്‍ കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ പാര്‍ട്ടി അച്ചടക്കത്തിലായിരുന്നു. അതിനാല്‍ അഭിപ്രായങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ആ പാര്‍ട്ടി വിട്ടു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ബിജെപിയില്‍ ചേരുമെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിയോഗിനെ കോണ്‍ഗ്രസ് അംഗത്വത്തില്‍നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുറത്താക്കിയത്.