Advertisment

സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയത് സ്ത്രീപ്രവേശനത്തിലല്ല ;സര്‍ക്കാരും യുവതികളും പറയുന്നത് പച്ചക്കള്ളം ;ശബരിമലയില്‍ യുവതീപ്രവേശം നടന്നിട്ടില്ലെന്ന് അജയ് തറയില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശം നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍. സ്ത്രീകള്‍ സന്നിധാനത്തെത്തിയെന്ന് പ്രചരിപ്പിച്ചത് സര്‍ക്കാരാണ്.

Advertisment

publive-image

അതിന് വ്യാജ തെളിവുകളുണ്ടാക്കിയെന്നും അജയ് തറയില്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അജയ് തറയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

സോപാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടു. സര്‍ക്കാരും യുവതികളും പറയുന്നത് പച്ചക്കള്ളമാണ്. സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയത് സ്ത്രീപ്രവേശനത്തിലല്ലെന്നും അജയ് തറയില്‍ വാദിച്ചു.

Advertisment