Advertisment

നോട്ട് നിരോധനത്തിന് ശേഷം നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍ അജിത് ഡോവലിന്റെ മക്കള്‍ വിദേശത്ത് ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി...തെളിവുകള്‍ പുറത്ത് വിട്ട് 'ദ കാരവന്‍': ബ്രിട്ടന്‍, അമേരിക്ക, സിംഗപ്പൂര്‍, കെമാന്‍ ദ്വിപ് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വ്യാപാര രേഖകള്‍ പുറത്ത്: മോദിയുടെ വിശ്വസ്തനും മക്കളും കുടുങ്ങുമോ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മക്കള്‍ നോട്ടുനിരോധനത്തിന് പിന്നാലെ നിരവധി വിദേശ രാജ്യങ്ങളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുറന്നതായും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും റിപ്പോര്‍ട്ട്.

Advertisment

publive-image

വിവേക് ഡോവലാണ് കെമാന്‍ ദ്വീപിലെ ഹെഡ്ജ് ഫണ്ട് സ്ഥാപന മേധാവി. പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ നിരോധിച്ച് 13 ദിവസത്തിനുള്ളിലാണ് വിവേക് ദോവലിന്റെ ഉടമസ്ഥതയില്‍ ഈ ഈ കമ്പനി സ്ഥാപിക്കപ്പെടുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നികുതി വെട്ടിക്കാന്‍ വേണ്ടി ഇത്തരം രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാറുണ്ടെന്നും അത്തരത്തിലാണ് വിവേക് ഡോവലിന്റെ കമ്പനിയുടെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അജിത്ത് ഡോവലിന്റെ മകന്‍ വിവേക് ഡോവലിന് നികുതിരഹിത രാജ്യങ്ങളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്ളവിവരം ' ദ കാരവന്‍' ആണ് രേഖകള്‍ സഹിതം പുറത്തുവിട്ടത്. ബ്രിട്ടന്‍, അമേരിക്ക, സിംഗപ്പൂര്‍, കെമാന്‍ ദ്വിപ് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വ്യാപാര രേഖകള്‍ പുറത്തുവിട്ടുകൊണ്ടാണ് കാരവന്‍ റിപ്പോര്‍ട്ട്. സഹോദരന്‍ ശൗര്യ ഡോവലും വിവേക് ഡോവലിന്റെ ബിസിനസ് സംരംഭങ്ങളില്‍ പങ്കാളിയാണ്.

പനാമ, പാരഡൈസ് പേപ്പറുകളില്‍ വിവരങ്ങള്‍ പുറത്തുവന്ന വാക്കേഴ്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അഡ്രസ്സില്‍ തന്നെയാണ് ജി.എന്‍.വൈ ഏഷ്യ ഫണ്ടും പ്രവര്‍ത്തിക്കുന്നതെന്നാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം. വിവേകിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്നവരില്‍ പലരും ഇന്ത്യയിലുള്ള ശൗര്യയുടെ കമ്പനിയില്‍ ജോലിക്കാരുമാണ്.

മോദിയോടൊപ്പം ബിജെപി സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന ഇന്ത്യ ഫൗണ്ടേഷന്റെ മേധാവിയാണ് ശൗര്യ ഡോവല്‍. മോദി പ്രധാനമന്ത്രിയായ ശേഷം നയപരമായ കാര്യങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള സംഘടനയായാണ് ഇന്ത്യ ഫൗണ്ടേഷന്‍ അറിയപ്പെടുന്നത്.

പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും ഇവര്‍ തന്നെയാണ്. ഇതോടൊപ്പം സംഘടനയുടെ ഡയറക്ടര്‍മാരില്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്നു. ഇപ്പോഴത്തെ ബിജെപി ജനറല്‍ സെക്രട്ടറിയും ആര്‍എസ്എസ് നേതാവുമായ രാം മാധവും ഫൗണ്ടെഷനമുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.

അദ്ദേഹം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലെ പ്രമുഖ അംഗമാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപി വിനയ് സഹസ്രബദ്ധ, ആസാം ഗവണ്‍മെന്റില്‍ ധനമന്ത്രിയായ ഹിമാന്ത ബിസ്വ ശര്‍മ എന്നിവരും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ മോദിയുമായും കേന്ദ്രസര്‍ക്കാരുമായും അടുത്തബന്ധമുള്ളരുടെ ഈ സ്ഥാപനങ്ങളുമായുള്ള ബന്ധം സ്ഥാപിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്.

Advertisment