Advertisment

തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആര്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ല, മഹാരാഷ്ട്രയില്‍ അനേകം പ്രശ്‌നങ്ങൾ ഉണ്ട് ;  ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചത് കർഷകർക്ക് വേണ്ടിയാണെന്ന് അജിത് പവാര്‍

New Update

മുംബൈ: ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചത് കർഷകർക്ക് വേണ്ടിയാണെന്ന് എന്‍സിപിയുടെ പുതിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍.

Advertisment

publive-image

തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആര്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ല, മഹാരാഷ്ട്രയില്‍ അനേകം പ്രശ്‌നങ്ങൾ ഉണ്ട്. കര്‍ഷകര്‍ക്ക് അടിയന്തര സഹായം ആവശ്യമുള്ളതു കൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

വന്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ബി.ജെ.പി – എന്‍.സി.പി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റത്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയുടെ അജിത് പവാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

Advertisment