Advertisment

ആലൂര്‍ യു എ ഇ നുസ്റത്തുല്‍ ഇസ്ലാം സംഘത്തിന്‍റെ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു..ടി കെ മൊയ്തീനെ പ്രസിഡന്‍റായായു, ഷംസുദ്ധീന്‍ എം കെ ജനറല്‍ സെക്രട്ടറിയായും,ഇഖ്ബാല്‍ എ ടി ട്രഷറര്‍ ആയി തെരെഞ്ഞടുത്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

അജ്മാന്‍: ആലൂര്‍ യു എ ഇ നുസ്റത്തുല്‍ ഇസ്ലാം സംഘത്തിന്റെ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു.

Advertisment

publive-image

അജ്മാൻ ജര്‍ഫ് ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളിൽ നടന്ന യോഗം ടി കെ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു, ആലൂര്‍ ജമാഅത്ത് മുന്‍ പ്രസിഡന്റ് എ ടി അബൂബക്കര്‍ ഹാജി ഉല്‍ഘാടനം ചെയ്തു.യോഗത്തില്‍ എ ടി അബൂബക്കര്‍ ഹാജിക്ക് സ്വീകരണവും,ഉപഹാരവും നല്‍കി.

ബഷീര്‍ കെ എം,റഫീഖ് എടി തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ച്ചയായി മൂന്നാം തവണയും ടി കെ മൊയ്തീനെ പ്രസിഡന്‍റായി തെരെഞ്ഞടുത്തു ,മറ്റു ഭാരവാഹികള്‍ ഷംസുദ്ധീന്‍ എം കെ (ജനറല്‍ സെക്രട്ടറി),ഇഖ്ബാല്‍ എ ടി(ട്രഷറര്‍),ടി.എ കാദർ & ബഷീർ കെ.എം(വൈസ് പ്രസിഡന്‍റ്),ജലാൽ ടി.കെ & മൊയ്തീൻ ടി.എ(ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞടുത്തു.കബീര്‍ സ്വാഗതവും,ഇഖ്ബാല്‍ എടി നന്ദിയും പറഞ്ഞു.

ajman members elect
Advertisment