Advertisment

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷീകം ഏപ്രിൽ 20 ന് അബ്ബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു

New Update

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷീകം 2018 ഏപ്രിൽ 20 ന് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ അബ്ബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. കലാ രംഗത്ത് പ്രത്യേകിച്ച് സിനിമാ രംഗത്ത് 40 വർഷം പൂർത്തിയാക്കിയ ആലപ്പുഴ ജില്ല ജന്മം നൽകിയ അതുല്ല്യ പ്രതിഭ നടൻ നെടുമുടി വേണുവിനെ അസോസിയേഷൻ ആദരിക്കുന്നു.

Advertisment

publive-image

ഇതോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ അംബാസിഡർ ജീവാ സാഗർ ഉത്‌ഘാടനം ചെയ്യും. സമ്മേളനാന്തരം നടത്തപ്പെടുന്ന കലാ പരിപാടികളിൽ പ്രശസ്ത പിന്നണി ഗായകരായ വിധു പ്രതാപ്, നയനാ നായർ, സലീൽ സലിം, ഡ്രമ്മിസ്റ്റ് ജിനോ ( ജൂനിയർ ശിവമണി ), കോമഡി ആർട്ടിസ്റ്റ് ബൈജു ജോസ്, സ്റ്റാൻലി കോട്ടയം എന്നിവർ അണിനിരക്കുന്നു.

പ്രസ്തുത പരിപാടിയുടെ വിശദീകരണത്തിനായി വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ പ്രസിഡണ്ട് രാജീവ് നടുവിലേമുറി അദ്ധ്യക്ഷത വഹിച്ചു. സണ്ണി പത്തിച്ചിറ, മാത്യു ചെന്നിത്തല, ബാബു പനമ്പള്ളി, ബിനോയ് ചന്ദ്രൻ, ഫിലിപ്പ് സി വി തോമസ്, അജി കുട്ടപ്പൻ, സിറിൽ അലക്സ് ചമ്പക്കുളം, എന്നിവർ പങ്കെടുത്തു.

മീഡിയ കൺവീനർ തോമസ് പള്ളിക്കൽ സ്വാഗതവും ജനറൽ കൺവീനർ നൈനാൻ ജോൺ നന്ദിയും രേഖപ്പെടുത്തി.

kuwait
Advertisment