Advertisment

മോശം കമന്റുകൾ: ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് അജു വര്‍ഗീസ്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

നടന്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘മധുരരാജ’യിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ് അജു വര്‍ഗീസ് ഡിലീറ്റ് ചെയ്തത്. സണ്ണി ലിയോണിനൊപ്പം മമ്മൂട്ടി ഇരിക്കുന്ന ചിത്രമായിരുന്നു അത്. ‘അക്ക with ഇക്ക’ എന്ന രസകരമായ ക്യാപ്ഷനോടെയായിരുന്നു അജു ഈ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍, വളരെ മോശം കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വന്നത്.

മമ്മൂട്ടിയെ അങ്ങേയറ്റം അപഹസിക്കുന്ന തരത്തില്‍ ലൈംഗിക ചുവയുള്ള, അങ്ങേയറ്റം തരംതാണ കമന്റുകള്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ചിലര്‍ പോസ്റ്റ് ചെയ്തു. താരങ്ങളെ കളിയാക്കാന്‍ ചില ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ മാത്രം ഉപയോഗിക്കുന്ന അങ്ങേയറ്റം മോശവും തരംതാണതുമായ പരാമര്‍ശങ്ങളും പേരുകളും ഈ പോസ്റ്റിന് താഴെയും വന്നു. ഇതേ തുടര്‍ന്നാണ് അജു വാര്‍ഗീസ് ഫേസ്ബുക്ക് പോസ്റ്റ് റിമൂവ് ചെയ്തതെന്ന് സൂചനയുണ്ട്. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അജു വര്‍ഗീസ് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ല.

Advertisment