Advertisment

എന്നെ ട്രോളാന്‍ മറ്റൊരാളുടെയും ആവശ്യമില്ല..ഞാന്‍ മതി; സ്വയം ട്രോളി അജു വര്‍ഗ്ഗീസ്

author-image
ഫിലിം ഡസ്ക്
New Update

എന്നെ ട്രോളാന്‍ മറ്റൊരാളുടെയും ആവശ്യമില്ല..ഞാന്‍ മതി എന്ന രീതിയിലാണ് അജുവര്‍ഗ്ഗീസ്. സ്വയം ട്രോളുകളെ ഇഷ്ടപ്പെടുന്ന അജു തന്നെക്കുറിച്ചുള്ള ട്രോളുകള്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇപ്പോള്‍ ആരാധകരേറ്റെടുത്തിരിക്കുകയാണ്.

Advertisment

ഏറ്റവുമവസാനമായി അജു ഫേസ്ബുക്കില്‍ പങ്കുവെച്ച ട്രോളാണിപ്പോള്‍ വൈറലായിരിക്കുന്നത്. ദൃശ്യം 2 ന്റെ മാതൃകയിലാണ് അജു വീണ്ടും സെല്‍ഫ് ട്രോളുമായി എത്തിയിരിക്കുന്നത്.

publive-image

വിനീത് ശ്രീനിവാസന്റെയും നിവിന്‍ പോളിയുടെയും കൂടെ എപ്പോഴുമുള്‌ല വ്യക്തി ആര് എന്ന തരത്തിലുള്ള ട്രോളിന്, ‘ആരാണ് അവന്‍ ?ഞാന്‍ തന്നെ..’ എന്നാണ് അജു അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ഒരു ചിത്രമെടുത്താല്‍ അതില്‍ ഒഴിച്ചുകൂടാനാവാത്ത വ്യക്തിയാണ് അജു വര്‍ഗീസ്. അക്കാര്യം വിനീതും നിവിനും തമ്മിലുള്ള സംഭാഷണ രൂപത്തില്‍ ഒരുക്കിയ ട്രോളാണ് അജു പോസ്റ്റ് ചെയ്തത്.തന്നെക്കുറിച്ചുള്ള ട്രോളുകള്‍ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന നടന്‍ എന്തായാലും മലയാള സിനിമയില്‍ വേറെയില്ല എന്ന് തന്നെ പറയാം.

‘എന്നെ ട്രോളാന്‍ ഞാന്‍ മാത്രം മതി’ എന്ന് പറഞ്ഞുകൊണ്ട് അടുത്ത ചിത്രമായ സാജന്‍ ബേക്കറിയുടെ ട്രോളും മുന്‍പ് അജു വര്‍ഗീസ് പങ്കുവെച്ചിരുന്നു.

aju varghese selftroll
Advertisment