Advertisment

അജ് വ ജിദ്ദ മദീന ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

New Update

ജിദ്ദ: "പ്രവാചകനിലേക്ക് മടങ്ങുക, അവകാശ സംരക്ഷണങ്ങള്‍ക്കായി നിലകൊള്ളുക" എന്ന വിഷയത്തെ ആസ്പദമാക്കി അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (AJWA) സംസ്ഥാന കമ്മിറ്റി നടത്തുന്ന ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന രിസാലത്തുന്നബി (സ) കാമ്പയിന്‍റെ ഭാഗമായി അജ് വ ജിദ്ദ ഘടകം മദീനയിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിലെ പഠന ക്ലാസ്സുകളും, ചോദ്യോത്തര പംക്തികളും, പ്രവാചക മദഹ് ഗാനങ്ങള്‍ കൊണ്ടും യാത്ര വ്യത്യസ്ഥമാക്കി മാറ്റി. അജ് വ ജിദ്ദ ഘടകം പ്രസിഡണ്ട് വിജാസ് ഫൈസി ചിതറ, ഉപദേശക സമിതി ചെയര്‍മാന്‍ ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ, ജമാലുദ്ധീന്‍ മൗലവി എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസ്സ് എടുത്തു. യാത്രാ കോര്‍ഡിനേറ്ററും, മാധ്യമ പ്രവര്‍ത്തകനുമായ മുസ്തഫ പെരുള്ളൂരിന്‍റെ നേതൃത്വത്തില്‍ ചോദ്യോത്തര പംക്തികളും, പരസ്പരം അംഗങ്ങളെ പരിചയപ്പെടുത്തലും കൊണ്ട് യാത്രയെ വ്യത്യസ്ഥമാക്കി മാറ്റി. അബ്ദുള്‍ റശീദ് ഓയൂര്‍, ഷമീര്‍ കൈപമംഗലം, മുസ്തഫ പെരുവള്ളൂര്‍, സാഹിര്‍ അംജും കങ്ങഴ തുടങ്ങിയവര്‍ വിവിധ മദഹ് ഗാനങ്ങള്‍ ആലപിച്ചു.

publive-image

യാത്രക്ക് അജ് വ ജിദ്ദ ഘടകം ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ , ജോയ്ന്‍റ് സെക്രട്ടറി നൗഷാദ് ഓച്ചിറ, ട്രഷറര്‍ ഡോക്ടര്‍ മുഹമ്മദ് ശരീഫ് മഞ്ഞപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി. അല്‍ വാഹ ടൂര്‍സ് ആന്‍റ് ട്രാവല്‍സുമായി സഹകരിച്ചു കൊണ്ടാണ് യാത്ര സംഘടിപ്പിച്ചത്

Advertisment