Advertisment

ആന്റണിയുടെ മകന്‍ അനില്‍ ആന്റണി എത്തിയപ്പോള്‍ എംഎല്‍എമാര്‍ക്കുള്‍പ്പെടെ കോണ്‍ഗ്രസ് വേദിയില്‍ സ്ഥാനമില്ല. നേതാക്കളെ സദസിലിരുത്തി 'താരപുത്രന്' വേദിയില്‍ ഇരിപ്പിടം ! അനിലിന്‍റെത് രാഷ്ട്രീയ നിയമനമല്ലെന്നു പാര്‍ട്ടി പറഞ്ഞെങ്കിലും ആന്റണിയുടെ മകന്‍ കോണ്‍ഗ്രസ് പൊതുവേദിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസ് വേദിയില്‍. കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വേദിയിലാണ് എം എല്‍ എ മാര്‍ ഉള്‍പ്പെടെ സദസിലിരിക്കെ മുല്ലപ്പള്ളി രാമചന്ദ്രനുമായി അനില്‍ ആന്റണി വേദി പങ്കിട്ടത്.

അടുത്തിടെ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ ക്യാമ്പയിന്‍ സംസ്ഥാന കണ്‍വീനര്‍ ആയി അനിലിനെ തെരഞ്ഞെടുത്തിരുന്നു . നിയമനത്തിനെതിരെ യുവനേതാക്കള്‍ രംഗത്ത് വന്നപ്പോള്‍ ഇത് രാഷ്ട്രീയ നിയമനമല്ലെന്ന അവകാശവാദവുമായി ഡിജിറ്റല്‍ മീഡിയ ക്യാമ്പയിന്‍ ചുമതലയുള്ള ശശി തരൂര്‍ രംഗത്ത് വന്നിരുന്നു.

publive-image

എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ വേദിയില്‍ എംഎല്‍എ മാരെ ഉള്‍പ്പെടെ സദസിലിരുത്തി നേതാവിന്‍റെ മകനെ എന്തിന് വേദിയിലിരുത്തി എന്ന ചോദ്യത്തിന് നേതൃത്വത്തിന് ഉത്തരമില്ല .

publive-image

തനിക്ക് കെപിസിസി അധ്യക്ഷ പദം വാങ്ങി നല്‍കിയതിനു പാരിതോഷികമായാണ് മുല്ലപ്പള്ളി ആന്റണിയുടെ മകനെ പ്രമോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം കോണ്‍ഗ്രസില്‍ ശക്തമാണ് . പാര്‍ട്ടിയിലെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ രംഗത്ത് വന്നിട്ടുള്ള ആന്റണി ഇപ്പോള്‍ മകന്‍റെ കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല .

ak antony anil antony
Advertisment