Advertisment

ഇത്രയും വലിയ സംഘ‍ർഷം എങ്ങനെയുണ്ടായി?; ഇതുവരെ ത‍ർക്കപ്രദേശമല്ലാതിരുന്ന ​ഗൽവാനിൽ എങ്ങനെ ഇങ്ങനെയൊരു ഏറ്റുമുട്ടലുണ്ടായി?; ഇക്കാര്യങ്ങളെല്ലാം മോദിയോട് ചോദിക്കുമെന്ന് ആന്റണി

New Update

ഡല്‍ഹി: ലഡാക്കിൽ ചൈനയുമായുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിൽ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുമെന്ന് മുൻപ്രതിരോധമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ എകെ ആൻ്റണി പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി വിവിധ കക്ഷിനേതാക്കളുമായി ച‍ർച്ച നടത്തുന്നത്.

Advertisment

publive-image

കേന്ദ്രത്തോട് സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കും. അതിനപ്പുറം ഇത്രയും വലിയ സംഘ‍ർഷം എങ്ങനെയുണ്ടായി. ഇതുവരെ ത‍ർക്കപ്രദേശമല്ലാതിരുന്ന ​ഗൽവാനിൽ എങ്ങനെ ഇങ്ങനെയൊരു ഏറ്റുമുട്ടലുണ്ടായി എന്നീ കാര്യങ്ങളിലെല്ലാം സർക്കാരിൽ നിന്നും വിശദീകരണം തേടും - എകെ ആൻ്റണി പറയുന്നു.

16 രാഷ്ട്രീയപാ‍‍ർട്ടികളുടെ അധ്യക്ഷൻമാരെയാണ് ഇന്ന് നടക്കുന്ന സ‍ർവ്വകക്ഷിയോ​ഗത്തിലേക്ക് വിളിച്ചത്. പാ‍ർലമെൻ്റിൽ അഞ്ച് എംപിമാരെങ്കിലുമുള്ള പാ‍ർട്ടികളേയും ദേശീയപാ‍ർട്ടി പദവിയുള്ള കക്ഷികളേയും യോ​ഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. എഎപി, ആ‍ർജെഡി എന്നീ പാ‍ർട്ടികളെ യോ​ഗത്തിലേക്ക് വിളിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 

pm modi ak antony all news
Advertisment