Advertisment

സുധാകരനെ ബ്രണ്ണനിൽ അര്‍ദ്ധനഗ്നനായി നടത്തിച്ചിട്ടുണ്ട്; എംഎന്‍ വിജയന്‍ സാക്ഷിയെന്ന് എ.കെ. ബാലന്‍; പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോയാൽ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നുവെന്നും മുന്‍മന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: ബ്രണ്ണൻ കോളേജിൽ കെ.എസ്.യുവിനെ നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് കെ സുധാകരനാണെന്ന് മുൻമന്ത്രി എകെ ബാലൻ. കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തിൽ സുധാകരൻ ജനതാ പാർട്ടിക്കൊപ്പമായിരുന്നു. 18 വർഷത്തോളം കഴിഞ്ഞാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിയതെന്നും ബാലന്‍ പറഞ്ഞു.

കോളേജില്‍ പിണറായി വിജയനെ സുധാകരന്‍ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളേജ് വളപ്പില്‍ അര്‍ദ്ധനഗ്നനായി നടത്തിച്ചു. ഇതിന് എം എന്‍ വിജയന്‍ സാക്ഷിയാണെന്നും എ കെ ബാലന്‍ പറഞ്ഞു. കെഎസ്‍യുവിനെ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്തയാളാണ് സുധാകരനെന്നും എസ്എഫ്ഐ പാനലില്‍ മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ബാലന്‍ പറഞ്ഞു.

പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ ശ്രമം നടത്തിയെന്നത് യാഥാര്‍ത്ഥ്യമാണ്. അക്കാര്യം പിണറായിയോട് പറഞ്ഞ കോണ്‍ഗ്രസുകാരന്‍ തന്നെയാണ് എന്നോടും അക്കാര്യം പറഞ്ഞത്. അക്കാര്യത്തില്‍ പരാതി കൊടുക്കേണ്ടതായി തോന്നിയില്ല. കാരണം സുധാകരന്‍ അങ്ങനെ ചെയ്താല്‍ പൊലീസിനെ അറിയിക്കാതെ തന്നെ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നു.

പിണറായായിയെ മർദ്ദിച്ചെന്ന അവകാശവാദവും തെറ്റാണ്. അന്ന് ക്ലാസ് ബഹിഷ്കരണവുമായി ബന്ധപ്പെട്ട് കെഎസ്എഫ് മുദ്രാവാക്യം വിളിച്ചെത്തിയെങ്കിലും ബയോളജി മാഷ് ക്ലാസ് വിട്ടില്ല. അപ്പോഴാണ് സുധാകരന്റെ നേതൃത്വത്തിൽ കുറച്ചാളുകൾ എത്തി തന്നെ ആക്രമിക്കാനൊരുങ്ങിയത്. ആ സമയത്താണ് ക്യാമ്പസിലുണ്ടായിരുന്ന പിണറായി വിജയൻ ക്ലാസിന് സമീപത്തേക്കെത്തിയത്.

സംഘർഷം ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. സുധാകരൻ ഒരു ശരീരഭാഷ പ്രയോഗിച്ചപ്പോഴാണ് പിണറായിയും ആ രീതിയിൽ തന്നെ തിരികെ പ്രതികരിക്കുന്നതും. ഇതിനിടെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്തു. ഇത്രമാത്രമാണ് അന്നവിടെ നടന്നതെന്നും ബാലൻ വിശദീകരിച്ചു.

pinarayi ak balan k sudhakaran
Advertisment