Advertisment

ഷെയ്ന്‍ നിഗം തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞു: സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയാണ് എന്നാണ് ഷെയ്ന്‍ പറയുന്നത്: സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ നല്‍കും: വിഷയത്തില്‍ 'അമ്മ'യ്ക്കു തന്നെ തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂ: മന്ത്രി എ കെ ബാലൻ

New Update

തിരുവനന്തപുരം: നടന്‍ ഷെയിന്‍ നിഗത്തിന് നിര്‍മ്മാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പടെയുള്ള സാഹചര്യത്തില്‍ മന്ത്രി എകെ ബാലനും നടന്‍ ഷെയിന്‍ നിഗവും കൂടിക്കാഴ്ച നടത്തി. ഷെയ്ന്‍ നിഗം തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞതായി മന്ത്രി പറഞ്ഞു.

Advertisment

publive-image

സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയാണ് എന്നാണ് ഷെയ്ന്‍ പറയുന്നത്. ഈ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലത്. സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും വിഷയത്തില്‍ 'അമ്മ'യ്ക്കു തന്നെ തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

സിനിമാ വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം ഷെയിന്‍ നിഗവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ പറഞ്ഞു. അതേസമയം, നിര്‍മ്മാതാക്കളും സംവിധായകരുമായുള്ള പ്രശ്‌നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്ന് നടന്‍ ഷെയ്ന്‍ നിഗം ആരോപിച്ചു.

അവരു പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണം. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മ്മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മ്മാതാക്കള്‍ മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം.

 

 

Advertisment