Advertisment

‘സിബിഐ ഇടപെടലുകള്‍ രാഷ്ട്രീയപ്രേരിതം’; കേന്ദ്രഏജന്‍സിയുടെ ഇടപെടല്‍ നിയന്ത്രിക്കുന്നത് ആലോചനയിലെന്ന് മന്ത്രി ബാലന്‍

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ നടത്തുന്ന ഇടപെടലുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് നിയമമന്ത്രി എകെ ബാലന്‍. സിബിഐ ഇടപെടലുകളെ തടയാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും എകെ ബാലന്‍  പറഞ്ഞു.

Advertisment

publive-image

സിബിഐ ഇടപെടലുകള്‍ സംശയകരമാണെന്ന് ഹൈക്കോടതിയ്ക്കുപോലും തോന്നലുണ്ടായെന്നും അതാണ് കോടതിയില്‍ നിന്ന് സിബിഐയ്ക്ക് തിരിച്ചടി നേരിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ പല കേസുകളിലും രാഷ്ട്രീയപ്രേരിതമായ ഇടപെടലുകള്‍ നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ കടന്നുകയറ്റം നടത്തുന്നത് ദില്ലി സ്‌പെഷ്യല്‍ പൊലീസ് ആക്റ്റിന് വിരുദ്ധമാണെന്നും നിയമമന്ത്രി ചൂണ്ടിക്കാട്ടി. ‘കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇപ്പോള്‍ സിബിഐയെ വിലക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും ഇതുതന്നെയാണ് പറഞ്ഞത്.

പക്ഷേ അത് ഇവിടെയുള്ള കോണ്‍ഗ്രസുകാര്‍ പറയാത്തത് എന്താണെന്ന് ചോദിച്ചാല്‍ അവര്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമല്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ അനുവാദമില്ലാതെ ഒരു കേസ് റാന്‍ഡമായിട്ടെടുത്ത് ഇടപെടുന്നത് അംഗികരിക്കാനാകില്ല. ഇത്തരമൊരു നിലപാട് ഇടതുപക്ഷ ജനാധിപത്യമുന്നണി പൊതുവായി എടുത്തുകഴിഞ്ഞാല്‍ സര്‍ക്കാരും അതേക്കുറിച്ച് ആലോചിക്കും’. എകെ ബാലന്‍ വ്യക്തമാക്കി.

ak balan
Advertisment