Advertisment

ആരെങ്കിലും കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണോ? വാളയാര്‍ കേസില്‍ ഇപ്പോള്‍ എന്തിനാണ് പെണ്‍കുട്ടികളുടെ അമ്മയുടെ സമരമെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി എ കെ ബാലന്‍

New Update

പാലക്കാട്: വാളയാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ എന്തിനാണ് പെണ്‍കുട്ടികളുടെ അമ്മയുടെ സമരമെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി എ കെ ബാലന്‍.

Advertisment

publive-image

ആരെങ്കിലും കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ വീണ്ടും സമരം തുടങ്ങിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കോടതിയുടെ മുന്‍പിലാണ് ഈ പ്രശ്നം  ഇപ്പോള്‍ ഉള്ളത്. കോടതിയുടെ മുന്‍പിലുള്ള പ്രശ്നത്തില്‍ ഇപ്പോള്‍ എന്തിനാണ് സമരമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സര്‍ക്കാരിനും മനസ്സിലാകുന്നില്ല. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതാണെങ്കില്‍ ഇപ്പോഴെങ്കിലും അവര്‍ അതില്‍നിന്ന് മാറണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിവസമാണ് 'വിധിദിനം മുതല്‍ ചതിദിനം വരെ' എന്ന പേരിലുള്ള സമരം തുടങ്ങിയിരിക്കുന്നത്. കോടതിയുടെ മേല്‍നോട്ടത്തിലുള്ള പുനരന്വേഷണം എന്ന ആവശ്യമാണ് മാതാപിതാക്കള്‍ ഉന്നയിക്കുന്നത്. തെളിവുകളുടെ അഭാവത്തിലാണ് വളയാര്‍ കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്.

ak balan
Advertisment