Advertisment

സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെ; കേന്ദ്രമന്ത്രികൂടിയായ വി. മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസിലാക്കണം; വി മുരളീധരന് എകെ ബാലന്റെ മറുപടി

New Update

തിരുവനന്തപുരം: കോവിഡ് പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന വി മുരളീധരന്റെ പ്രസാതവനയ്‌ക്കെതിരെ മന്ത്രി എകെ ബാലന്‍ രംഗത്ത്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത് അഭിനന്ദനം തന്നെയാണെന്ന് മന്തി പറഞ്ഞു. കേന്ദ്രമന്ത്രിയായ മുരളീധരന്‍ കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ചു മനസ്സിലാക്കണമെന്നും എകെ ബാലന്‍ പറഞ്ഞു.

publive-image

കേന്ദ്രനിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന സര്‍ക്കാരാണ് കേരളത്തിന്റെത്. കോംപ്ലിമെന്റ് എന്നാല്‍ അഭിനന്ദനമാണ്. വി.മുരളിധരന്‍ സംസ്ഥാനവുമായി സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

v muralidharan ak balan cm pinarayi
Advertisment