ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ എസ്‌കോര്‍ട്ട് വാഹനമിടിച്ച് മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയിൽ

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, June 13, 2018

Image result for എകെ ശശീന്ദ്രന്റെ

ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ എസ്‌കോര്‍ട്ട് വാഹനമിടിച്ചു മധ്യവയസ്‌കന്‍ അത്യാസന്ന നിലയില്‍. കാലടിയില്‍ നിന്നും അങ്കമാലിയിലേക്ക് പോകുന്നതിനിടയിലെ മറ്റൂര് വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 45 വയസിന് മുകളില്‍ പ്രായം തോന്നുന്ന ഇയാള്‍ക്ക് ഇതുവരെ ബോധംതെളിഞ്ഞിട്ടില്ല. അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തെ തുടര്‍ന്നുണ്ടായ വിവരങ്ങളറിയാന്‍ മന്ത്രി എകെ ശശീന്ദ്രനും ആശുപത്രിയിലുണ്ട്.

×