Advertisment

ഈമാസം 22 മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്; ഇന്ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച

New Update

തിരുവനന്തപുരം: സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് ചർച്ച നടത്തും. മിനിമം നിരക്ക് പത്തു രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര

കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്.

publive-image

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈമാസം 22 മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം. ഉച്ചയ്ക്ക് 2 മണിക്ക് നിയമസഭയിലാണ് ചർച്ച.

ak sasindran
Advertisment