Advertisment

അച്ഛനറിയാതെ കണ്‍മണി വന്നു; കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മഥുര: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു . ഞായറാഴ്ച മഥുര നയാതി മെഡിസിറ്റിയിൽ മേഘ ശുക്ള ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് ഡോക്ടർ അറിയിച്ചു.

Advertisment

publive-image

ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. 190 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ രണ്ടു പൈലറ്റുമാരടക്കം ഇരുപതിലേറെ പേർ അപകടത്തിൽ മരിച്ചു.

കുഞ്ഞ് ജനിച്ചത് ജീവിതത്തിൽ വീണ്ടും സന്തോഷം നിറച്ചെന്ന് മേഖ പറഞ്ഞു. കുഞ്ഞിന്റെ ജനനം ആശ്വാസം പകരുന്നതാണെന്നും കുഞ്ഞിലൂടെ അഖിലേഷ് ജീവിക്കുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

karipur plane crash
Advertisment