സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവത്തിൽ അക്ഷരാ ഹാസ്സന്റെ പരാതി;പോലീസ് അന്വേഷണം തുടങ്ങി

ഫിലിം ഡസ്ക്
Thursday, November 8, 2018

കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന്ത് അടുത്തിടെ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അക്ഷര ഹാസൻ മുംബൈ പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ട്. അക്ഷര ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ് ഇത്.  അടുത്തിടെ എന്റെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ആരാണ് ഇത് ചെയ്‍തതെന്നോ എന്തിനാണ് ചെയ്‍തതെന്നോ ഇതുവരെ കണ്ടെത്താനായില്ല. പക്ഷേ  ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത്
നിര്‍ഭാഗ്യകരമായ കാര്യമാണ്- അക്ഷര ഹാസൻ പറയുന്നു. ഷെയര്‍ ചെയ്യുന്നവരും ആ കുറ്റകൃത്യത്തില്‍ പങ്കാളികളാകുകയാണ്. മീ ടു കാലത്തും ഇങ്ങനെ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തുന്നതും ഷെയര്‍ ചെയ്യുന്നതും അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. ആരാണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടുപിടിക്കാൻ മുംബൈ പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ട്- അക്ഷര ഹാസൻ പറയുന്നു.

×