Advertisment

കനേഡിയന്‍ പൗരത്വ വിവാദത്തിൽ വിശദീകരണവുമായി അക്ഷയ് കുമാർ

New Update

publive-image

Advertisment

ന്യൂഡൽഹി: തൻെറ കനേഡിയന്‍ പൗരത്വ വിവാദത്തിൽ വിശദീകരണവുമായി അക്ഷയ് കുമാർ തന്നെ രംഗത്ത് . ട്വിറ്ററില്‍ ബോളിവുഡ് താരം ഇങ്ങനെ കുറിച്ചു, എന്‍റെ പൗരത്വത്തെക്കുറിച്ച് അക്ഷപ്രതീക്ഷിതമായതും, വളരെ നെഗറ്റീവായതുമായ പ്രചാരണം നടക്കുന്നു. എന്‍റെ പാസ്പോര്‍ട്ട് കാനഡയുടെതാണെന്ന് കാര്യം ഞാന്‍ ഇതുവരെ മറച്ചുവച്ചിട്ടില്ല. ഒപ്പം തുല്യപ്രധാന്യമുള്ള സത്യമായ കാര്യമാണ് കഴിഞ്ഞ ഏഴുകൊല്ലമായി ഞാന്‍ കാനഡയില്‍ പോയിട്ടും ഇല്ലെന്നത്.

https://twitter.com/akshaykumar

ഞാന്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നു. ഇവിടെ ടാക്സ് നല്‍കുന്നു. ഈ വര്‍ഷങ്ങളില്‍ ഒന്നും തന്നെ ഞാന്‍ ഇന്ത്യക്കാരനാണ് എന്ന് ആരോടും തെളിയിക്കേണ്ടി വന്നിട്ടില്ല. എന്‍റെ പൗരത്വ പ്രശ്നം വീണ്ടും ഒരു കാര്യവുമില്ലാതെ ചര്‍ച്ചയും വിവാദവും ആക്കുന്നതില്‍ ഞാന്‍ നിരാശനാണ്. ഇത് തീര്‍ത്തും വ്യക്തിപരമായ പ്രശ്നമാണ്. ഇത് നിയമവിധേയമാണ്, ഇത് രാഷ്ട്രീയമില്ലാത്ത വിഷയമാണ്. ഇത് മറ്റുള്ളവര്‍ക്ക് ഒരു ദ്രോഹവും ഉണ്ടാക്കാത്തതാണ്. അവസാനമായി, ഞാന്‍ എന്നും എന്‍റെ ചെറിയ വഴിയിലെ സംഭവന ഈ രാജ്യത്തെ വീണ്ടും വീണ്ടും ശക്തമാക്കുവാന്‍ ഉതകുന്ന തരത്തില്‍ തുടരാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ ഈ പോസ്റ്റിന് അടിയില്‍ വലിയ ട്രോളുകളാണ് വരുന്നത്. പിന്നെ എന്തിന് മോദിക്ക് അനുകൂലമായി സംസാരിക്കുന്നു എന്നതാണ് പ്രധാന ചോദ്യം.

Advertisment