Advertisment

നിര്‍ഭയ കൂട്ടബലാത്സംഗക്കേസ്‌ ; പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കും

New Update

ഡല്‍ഹി : നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കും. വധശിക്ഷ ശരിവച്ച വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. കേസിലെ പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരുടെ പുന: പരിശോധന ഹര്‍ജി നേരത്തെ തള്ളിയിരുന്നു.

Advertisment

publive-image

അതേസമയം, നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്ന് സൂചനകളുയരുന്നുണ്ട്. ബിഹാറിലെ ബുക്സാര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തൂക്കുകയറുകള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ സമയം ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ്മ തന്‍റെ ദയാഹര്‍ജി പിന്‍വലിച്ചതോടെയാണ് തൂക്കുകയറുകള്‍ നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പത്തു തൂക്കുകയറുകള്‍ നിര്‍മ്മിക്കാനാണ് ബുക്സാര്‍ ജയിലിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെന്നാണ് സൂചന.

Advertisment