Advertisment

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി മുംബൈയിലെത്തിയ ആദിത്യനാഥിനെ അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് അക്ഷയ് കുമാര്‍ കണ്ടത്.

Advertisment

publive-image

ലഖ്‍നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ധനസമാഹരണത്തിനുവേണ്ടി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 200 കോടിയുടെ കടപ്പത്രം അവതരിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്തുന്നതിനുവേണ്ടിയാണ് യോഗി ആദിത്യനാഥ് മുംബൈയില്‍ എത്തിയത്.ഇന്നാണ് പ്രസ്തുത പരിപാടി.

ഉത്തര്‍ പ്രദേശില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള ആലോചനകളെക്കുറിച്ച് സെപ്റ്റംബറില്‍ ആദിത്യനാഥ് പറഞ്ഞിരുന്നു. ഇരട്ട നഗരങ്ങളായ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമായി ഫിലിം സിറ്റി നിര്‍മ്മിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ആലോചന.

ഈ പദ്ധതി സംബന്ധിച്ചുള്ള കാര്യങ്ങള്‍ അക്ഷയ് കുമാറുമായി അദ്ദേഹം ചര്‍ച്ച നടത്തിയതായാണ് സൂചന.

 

akshaykumar meet yogi
Advertisment