Advertisment

ഇന്ത്യന്‍ താരങ്ങളെയും വിരാട് കോഹ്‌ലിയെയും ഞാന്‍ പുകഴ്ത്തുന്നുണ്ടെങ്കില്‍ അതിലെന്താണ് ഇത്ര പ്രശ്‌നം? വിരാട് കോഹ്‌ലിയുമായി തട്ടിച്ചു നോക്കാവുന്ന ഏതെങ്കിലും താരം പാകിസ്ഥാനിലുണ്ടോ.  ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ഉണ്ടോ?- അക്തര്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നിരന്തരം പുകഴ്ത്തി സംസാരിക്കുന്നതിനെ കുറിച്ച് വിശദീകരണവുമായി പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. കോഹ്‌ലിയെക്കുറിച്ചും ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മയേയും കുറിച്ച് അക്തര്‍ നിരന്തരം നല്ലത് പറയുന്നത് പാക് ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഇതിനെതിരെ ആരാധകര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

Advertisment

ഇക്കാര്യത്തിലാണ് ഇപ്പോള്‍ മറുപടിയുമായി അക്തര്‍ രംഗത്തെത്തിയത്. ക്രിക്കറ്റ് പാകിസ്ഥാന് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യന്‍ താരങ്ങളെ പുക്‌ഴത്തുന്നതിന്റെ പേരില്‍ പാക്കിസ്ഥാനില്‍ നിന്ന് ഉയരുന്ന വിമര്‍ശനങ്ങളോട് താരം പ്രതികരിച്ചത്.

publive-image

ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്ന കോഹ്‌ലിയെക്കുറിച്ച് നല്ലത് പറയുന്നതില്‍ എന്താണ് തെറ്റെന്ന് അക്തര്‍ ചോദിച്ചു. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി. ആ വസ്തുത എല്ലാവരും അംഗീകരിച്ചേ തീരൂവെന്ന് അക്തര്‍ വ്യക്തമാക്കി.

'ഇന്ത്യന്‍ താരങ്ങളെയും വിരാട് കോഹ്‌ലിയെയും ഞാന്‍ പുകഴ്ത്തുന്നുണ്ടെങ്കില്‍ അതിലെന്താണ് ഇത്ര പ്രശ്‌നം? വിരാട് കോഹ്‌ലിയുമായി തട്ടിച്ചു നോക്കാവുന്ന ഏതെങ്കിലും താരം പാകിസ്ഥാനിലുണ്ടോ.  ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ഉണ്ടോ?'- അക്തര്‍ ചോദിച്ചു.

ഇത്തരം കാര്യങ്ങള്‍ക്ക് എന്തിനാണ് ആളുകള്‍ സമനില വിട്ട് പെരുമാറുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അക്തര്‍ പ്രതികരിച്ചു. തന്നെ വിമര്‍ശിക്കുന്നവര്‍ ആദ്യം കണക്കുകള്‍ പരിശോധിക്കട്ടെ. ഇന്ത്യന്‍ താരമായതുകൊണ്ട് അദ്ദേഹത്തിനെതിരെ മനസില്‍ വൈരം സൂക്ഷിക്കണമെന്നും പുകഴ്ത്താന്‍ പാടില്ലെന്നുമാണോ ഇത്തരക്കാര്‍ ശഠിക്കുന്നതെന്നും അക്തര്‍ ചോദിച്ചു.

കോഹ്‌ലിയുടെ മികവിനെക്കുറിച്ച് സംശയമുള്ളവര്‍ അദ്ദേഹത്തിന്റെ പ്രകടനവുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിക്കാണമെന്നും അക്തര്‍ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ ഇതിനകം 70 സെഞ്ച്വറികള്‍ നേടിയ താരമാണ് കോഹ്‌ലി.

ഇപ്പോഴും സജീവമായിട്ടുള്ളവരില്‍ ഇത്രയും സെഞ്ച്വറികള്‍ നേടിയ മറ്റാരുണ്ട്? എത്ര പരമ്പരകളില്‍ കോഹ്‌ലി ഇന്ത്യയെ ജയിപ്പിച്ചിട്ടുണ്ട്. എന്നിട്ടും താന്‍ കോഹ്‌ലിയെക്കുറിച്ച് നല്ലതു പറയുന്നത് തെറ്റാണോയെന്നും അക്തര്‍ രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചു.

sports news shiob akthar
Advertisment