Advertisment

കരിയറില്‍ ഞാന്‍ കണ്ട ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് സൗരവ് ഗാംഗുലി; എന്നും നെഞ്ചളവിലാണ് പന്തെറിയാറ്, പന്ത് കൊണ്ട് വീണിട്ടുണ്ട്; എങ്കിലും എന്നെ നേരിട്ട ഏറ്റവും ധൈര്യശാലിയാണ് അയാൾ; ശുഐബ് അക്തര്‍

New Update

ധൈര്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിൽ സൗരവ് ഗാംഗുലിയാണ് എന്നാണ് റാവൽപിണ്ടി എക്സ്പ്രസിന്റെ അഭിപ്രായം.  റിക്കി പോണ്ടിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, ആദം ഗില്‍ക്രിസ്റ്റ്, ജാക്ക് കാലിസ്, സനത് ജയസൂര്യ തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് നേരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും  സൗരവ് ഗാംഗുലിയാണ് ധൈര്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിൽ .

Advertisment

publive-image

അക്തറിന്റെ പ്രിയ ക്യാപ്റ്റനും ഗാംഗുലി തന്നെ. തൊണ്ണൂറുകളില്‍ ഇന്ത്യ മികച്ച ടീമായിരുന്നില്ല. എന്നാല്‍ 2000 ത്തില്‍ ഗാംഗുലി നേതൃത്വം ഏറ്റെടുത്തതോടെ ഇന്ത്യയുടെ മട്ടും ഭാവവും മാറി. ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. തൊണ്ണൂറുകളില്‍ പാകിസ്താനോട് എന്നും തോല്‍ക്കുന്ന ടീമായിരുന്നു ഇന്ത്യ. എന്നാല്‍ ഗാംഗുലി യുഗം കടന്നുവന്നതോടെ ജയം ഇന്ത്യയുടെ പക്ഷത്തായി. അക്തർ പറയുന്നു.

ബാറ്റ്‌സ്മാനെന്ന നിലയിലും ഗാംഗുലിയുടെ ധൈര്യം അപാരമാണ്. പലരും പറയാറുണ്ട് എന്നെ നേരിടാന്‍ ഗാംഗുലിക്ക് പേടിയാണെന്ന്. എന്നാല്‍ ഇതു ശരിയല്ല. കരിയറില്‍ ഞാന്‍ കണ്ട ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് സൗരവ് ഗാംഗുലി. ഞാന്‍ പലപ്പോഴും ഗാംഗുലിയുടെ നെഞ്ചളവിലാണ് പന്തെറിയാറ്. ബൗണ്‍സറുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഗാംഗുലിക്ക് കഴിയാറുമില്ല. എത്രയോ തവണ എന്റെ പന്തുകൊണ്ട് അദ്ദേഹം വീണിട്ടുണ്ട്. എന്നാല്‍ ഇതൊക്കെയാണെങ്കിലും ഓപ്പണറായി ഇറങ്ങാന്‍ ഗാംഗുലി ഒരിക്കലും മടികാണിച്ചിട്ടില്ല. എനിക്കെതിരെ സധൈര്യം റണ്‍സും അടിച്ചുകൂട്ടിയിട്ടുണ്ട്. അക്തര്‍ ഓര്‍മിക്കുന്നു.

shoib aktar saurav ganguly
Advertisment