Advertisment

ദുബായ് ഭരണാധികാരി തന്റെ 11കാരിയായ മകള്‍ ജലില രാജകുമാരിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു; ആരോപണവുമായി മക്തൂമിന്റെ മുന്‍ഭാര്യ ഹയ രാജകുമാരി രംഗത്ത്

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്  :ദുബായ് ഭരണാധികാരിയ ഷെയ്ഖ് മക്തൂം തന്റെ 11കാരിയായ മകള്‍ ജലില രാജകുമാരിയെ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഥവാ എംബിഎസിനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് മക്തൂമിന്റെ മുന്‍ഭാര്യ ഹയ രാജകുമാരി രംഗത്ത്.

Advertisment

വിവാഹമോചന കേസില്‍ ലണ്ടന്‍ കോടതിയില്‍ നടക്കുന്ന വിചാരണക്കിടെയായിരുന്നു 2019 ഫെബ്രുവരിയിലെ സംഭവം എടുത്ത് കാട്ടി ഷെയ്ഖിനെതിരെ ഹയ രംഗത്തെത്തിയത്.

publive-image

ബോര്‍ഡിഗാര്‍ഡിനെ പ്രണയിച്ച് ദുബായില്‍ നിന്നും ഒളിച്ചോടി ലണ്ടനിലെത്തിയ ഹയ വിവാഹ മോചനക്കേസില്‍ ലണ്ടന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങള്‍ ഷെയ്ഖ് മക്തൂമിന് കനത്ത തിരിച്ചടി നല്‍കുന്നതാണ്.

പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ എംബിഎസിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് താന്‍ രണ്ട് മക്കളുമായി ദുബായില്‍ നിന്നും ലണ്ടനിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായതെന്നും ഹയ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

34 വയസുള്ള എംബിഎസിന് നിലവില്‍ ഒരു ഭാര്യയുണ്ട്. എന്നാല്‍ മകളെ എംബിഎസിനെക്കൊണ്ട് കെട്ടിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം മക്തൂം തള്ളിക്കളയുകയാണ്.

ഷെയ്ഖ് തന്റെ മക്കളെ ആരെയും ഇത്തരത്തില്‍ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ വാദിച്ച ക്യുസി അലെക്‌സ് വെര്‍ഡന്‍ ബോധിപ്പിച്ചത്.

11 വയസ് മാത്രം പ്രായമുള്ള മകളെ ഒരിക്കലും ഒരു പിതാവും ഇത്തരത്തില്‍ വിവാഹത്തിന് നിര്‍ബന്ധിക്കില്ലെന്നും വെര്‍ഡന്‍ പറയുന്നു. ഇത്തരം ആരോപണം നേരത്തെ ഉയര്‍ന്നതിനെ തുടര്‍ന്ന് ജലിലയ്ക്ക് വേണ്ടി കോടതി താല്‍ക്കാലികമായി ഒരു ഫോഴ്‌സ്ഡ് മാര്യേജ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഹയയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും നിലവാരമുള്ള തെളിവുകള്‍ വേണമെന്നുമാണ് വിചാരണയ്ക്കു ശേഷം ജഡ്ജ് ആവശ്യപ്പെട്ടിരുന്നത്.

ഷെയ്ഖും ഹയയുമായുള്ള വിവാഹമോചനക്കേസ് തകൃതിയായി നടക്കുമ്പോഴാണ് പുതിയ വിവരം പുറത്തു വന്നത്. ഒരു പുരുഷ ബോഡിഗാര്‍ഡുമായി ഹയയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന ഗോസിപ്പുകളും ഇതിനിടെ പരന്നിരുന്നു.

കെന്‍സിങ്ടണ്‍ പാലസിനടുത്തുള്ള 85 മില്യണ്‍ പൗണ്ട് വിലയുള്ള ആഡംബര മാന്‍ഷനിലാണ് ഹയ മക്കള്‍ക്കൊപ്പം താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബത്തില്‍ നിന്നും ഒളിച്ചോടുന്ന മൂന്നാമത്തെ ആളാണ് ഹയാ രാജകുമാരി.

എന്നാല്‍ ആ കൊട്ടാരത്തില്‍ നിന്നും ഒളിച്ചോടിയ മറ്റ് രണ്ട് പേരും പിടിക്കപ്പെട്ട് തടവിലാക്കപ്പെട്ടപ്പോള്‍ ലണ്ടനിലേക്ക് ചേക്കേറിയ ഹയാ രാജകുമാരിയുടെ ഒളിച്ചോട്ടം മാത്രമാണ് വിജയം കണ്ടത്.

ജോര്‍ദാന്‍ രാജാവിന്റെ മകളും ഓക്സ്ഫോര്‍ഡില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്ത ഹയാ ബിന്ത് അല്‍ ഹുസൈന്‍ സ്വന്തം ഭര്‍ത്താവും ദുബായ് ഭരണാധികാരിയുമായ ഷേക്ക് അല്‍ മക്തൂമിന്റെ ക്രൂരതകളില്‍ നിന്നും രക്ഷതേടിയാണ് ബ്രിട്ടനില്‍ അഭയം തേടിയത്. അന്തരിച്ച ജോര്‍ദാന്‍ രാജാവ് ഹുസൈനിന്റെ മകളായ ഹയ ഷെയ്ഖിന്റെ മറ്റ് അഞ്ച് ഭാര്യമാരെപ്പോലെ അത്ര നിസ്സാരയല്ല.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു ദുബായ് കൊട്ടാരത്തില്‍ നിന്നുമുള്ള ഹയാ രാജകുമാരിയുടെ ആ രക്ഷപ്പെടല്‍. തന്റെ രണ്ട് മക്കള്‍ക്കും ഒപ്പം ആഡംബര സ്വകാര്യ ജെറ്റില്‍ ലണ്ടന്് സമീപുള്ള ഫാന്‍ബറോ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങുകയായിരുന്നു രാജകുമാരി.

അപ്പോള്‍ തന്റെ രണ്ട് മക്കളേയും ഹയാ രാജകുമാരി ഒപ്പം ചേര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു. ഇവിടെ നിന്നും കാറില്‍ സെന്‍ട്രല്‍ ലണ്ടനിലെത്തിയ രാജകുമാരി 2018ല്‍ ഭര്‍ത്താവറിയാതെ വാങ്ങിയ 85 മില്ല്യണ്‍ പൗണ്ട് വിലയുള്ള മാളികയിലേക്കാണ് പോയത്.

ഷംസാ രാജകുമാരിയ്ക്കും ലത്തീഫാ രാജകുമാരിയ്ക്കും വന്ന അവസ്ഥ തനിക്കു വരുമോയെന്ന പേടി ഹയയക്ക് ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് മക്കളെക്കൂട്ടി നാടുവിടാന്‍ ഹയ തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മകനെ ഹയാ രാജകുമാരിയില്‍ നിന്നും അകത്തി മാറ്റും എന്ന് പറഞ്ഞിരുന്നു. പിന്നീട് മാര്‍ച്ചില്‍ ഹയാ രാജകുമാരിയുടെ മകനായ സെയ്യിദിനോട് നിനക്ക് മമ്മയെ വേണോ എന്നും ഈ വീട്ടില്‍ ഇനി അവളുടെ ആവശ്യം ഇല്ലെന്നും പറഞ്ഞു.

ഇതോടെ കുട്ടി അമ്മയെ വേണമെന്ന് മറുപടി നല്‍കുകയും ചെയ്തു. പിന്നീട് ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ എത്തി മമ്മയെ ബാബ ജയിലില്‍ അടയ്ക്കാന്‍ പോകുകയാണെന്നും കുട്ടിയോട് പറഞ്ഞു. ഇതോടെ കുട്ടികളെയും കൂട്ടി രാജകുമാരി നാടുവിടുകയായിരുന്നു.

dubai king haya princes mbs
Advertisment