Advertisment

അഖില കേരള അലുംനി ഫോറം പൊന്നോണകാഴ്ച ശ്രദ്ധേയമായി.ഘോഷയാത്രയില്‍ കൊടുങ്ങല്ലൂര്‍ അലുംനി ദുബായ് ചാപ്റ്ററിന് രണ്ടാം സ്ഥാനം.

author-image
admin
Updated On
New Update

ദുബായ്/കൊടുങ്ങല്ലൂര്‍ : അഖില കേരള അലുംനി ഫോറം പൊന്നോണകാഴ്ച ശ്രദ്ധേയമായി. മുവായിരത്തിലേറെ ആളുകൾ പങ്കെടുത്ത അക്കാഫ് (ആൾ കേരള അലുംനി ഫോറം) പൊന്നോണകാഴ്ച കണ്ണിനും കാതിനും കുളിര്‍മ പകരുന്ന  ഒന്നായി മാറി.

Advertisment

publive-image

അൽ നാസർ ലെഷർലാൻഡിൽ കേരളത്തിലെ കോളേജ് അലും നികൾ തമ്മിൽ നടന്ന ഘോഷയാത്ര മൽസരത്തിൽ കേരളത്തിന്റെ സംസ്ക്കാരവും തനിമയും വിളിച്ചോതുന്ന നാടൻ കലാരൂപ ങ്ങളായ തെയ്യവും ,കഥകളിയും ,മവേലിയും ,വെളിച്ചപ്പാടും ,ഓണപ്പൊട്ടനും പഴയ കലാസാംസക്കാരിക നായകരു മെല്ലാമുള്ള  വേഷവിധാനങ്ങളോടെയും താള മേള വാദ്യങ്ങളുടെ അകമ്പടിയോടെയും അണിനിരന്ന ഘോഷയാത്ര വിത്യസ്ത അനുഭവമായി മാറി .

publive-image

കൊടുങ്ങല്ലുർ കെ കെ ടി എം അലുംനി ദുബായ്  ചാപ്റ്ററിന്റെ ഘോഷയാത്ര രണ്ടാം സ്ഥാനം നേടി .ഘോഷയാത്രയ്ക്ക് രമേഷ് നായർ ,പ്രദീപ് കുമാർ രാജ ,അഷറഫ് കൊടുങ്ങല്ലൂർ ,നിലേഷ് വിശ്വനാഥൻ ,അജിത്ത് പോളക്കുളത്ത്,സാജൻ ,രാജഗുരു ,ഷാജി അബ്ബാസ് ,ഷാജു ജോർജ് ,ഷാജഹാൻ ,അനിൽ, സുനിൽ രാജ് ' തുടങ്ങിയവർ നേതൃത്വം നൽകി .

publive-image

Advertisment