Advertisment

കോവിഡ്-19 മഹാമാരിയിലെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം നൽകി അൽ-ഖർജ് കെ.എം.സി.സി

author-image
admin
New Update

അൽ ഖർജ് : കൊറോണ വൈറസ് സംഹാര താണ്ഡവമാടിയ അൽ ഖർജിൽ സ്വജീവനു ഭീഷണി വക വെക്കാതെ ആരോഗ്യ രംഗത്തും സാമൂഹ്യ സേവന രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വങ്ങളെ അൽ ഖർജ് ടൗൺ കെ എം സി സി വിവിധ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

Advertisment

publive-image

ആലിയ ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തിയ വിപുലമായ സദസ്സിലാണ് അവാർഡുകൾ സമ്മാനിച്ചത്. ഈ രാജ്യവും സംവിധാനങ്ങളും കൊറോണ വൈറസിനെ പിടിച്ചു കെട്ടുന്നതിൽ അത്ഭുതാവഹമായ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും വൈറസിന്റെ കരി നിഴൽ വിട്ടുമാറിയിട്ടില്ലെന്നും ജനങ്ങൾ ജാഗരൂകരാകണമെന്നും ശുചിത്വവും സാമൂഹിക അകലം പാലിക്കുന്നതിലും യാതൊരു ഇളവുകളും പ്രഖ്യാപിച്ചിട്ടില്ലെന്നും യോഗം ഉദ്ഘാടനം ചെയ്തു ഡോ.അബ്ദുൽ നാസർ ഉണർത്തി.

അൽ ഖർജിൽ പതിറ്റാണ്ടിലേറെയായി സേവന രംഗത്ത് നിറ സാന്നിധ്യവും മഹാമാരിയിൽ മരണമടഞ്ഞ മുപ്പതിലധികം മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖബറടക്കത്തിന് നേതൃത്വം നൽകിയ കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് പുന്നക്കാടിനു ബക്കർ സാഹിബ് മെമ്മോറിയൽ ‘സേവന രത്ന’ പുരസ്കാരം നൽകി ആദരിച്ചു.

വിശ്രമമില്ലാതെ രോഗികൾക്കാവശ്യമായ നിർദ്ദേശങ്ങളും ചികിത്സാ സൗകര്യങ്ങളും ഒരുക്കി നൽകിയ ഡോ .അബ്ദുൽ നാസറിനും കോറണ്ടെയ്ൻ രോഗികൾക്കുള്ള ഭക്ഷണമൊരുക്കിയ നൂറുദ്ധീൻ ത്വയിബക്കും കിംഗ് ഖാലിദ് ഹോസ്പിറ്റലിലെയും അൽ ദോസരി ക്ലിനിക്കിലെയും സ്റ്റാഫ് നഴ്സസ് ആയ ശാലിനി രഞ്ജിത്ത്, റുഷ്‌ദ സിദ്ദിഖ്,ശോഭ ഹെൻറി, സിൽവി സുകുമാരൻ, ഡോളി മാത്യു, ലത മാത്യു, അനു ബേസിൽ, രെഞ്ചു തോമസ്, ബ്യൂല റാണി, അനിജ ആനന്ദൻ, മലർ വിഴി മദന തുടങ്ങിയവരെ 'മാനവ സേവാ ഹെൽത്ത് കെയർ എക്സെലൻസി' അവാർഡ് നൽകി ആദരിച്ചു.

ഇക്ബാൽ അരീക്കാടൻ അധ്യക്ഷം വഹിച്ചു. എൻ.കെ.എം കുട്ടി ചേളാരി മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദലി പാങ്,അഷ്‌റഫ് കല്ലൂർ,അബ്ദു കുരിക്കൾ, ഹാരിസ് ബാബു തുടങ്ങിയവർ സംബന്ധിച്ചു. അഷ്‌റഫ് മൗലവി (SIC),ഹെന്രി തോമസ് (WMF),സാദിഖ് സഖാഫി (ICF),സവാദ് അയത്തിൽ (OICC), അയ്യൂബ് ഖാൻ (PSV) തുടങ്ങിയവർ ആശംസകൾ നേർന്നു.

ഹമീദ് കൊളത്തൂർ, അമീർ ഒതുക്കുങ്ങൽ, സിദ്ധീഖ് അലി പാങ്, സി കെ ബാബു ,റൗഫൽ കുനിയിൽ, ബെന്നി മാത്യു, ഇസ്മായിൽ കരിപ്പൂർ, ഷാജി അഞ്ചൽ, ലത്തീഫ് കരുവൻ തിരുത്തി,റിയാസ് വള്ളക്കടവ്, അലി അബ്ദുല്ല, സക്കീർ വെണ്ടല്ലൂർ, സക്കീർ കോഴിക്കോട്, ബക്കർ പൊന്നാനി, ഹബീബ് കോട്ടോപ്പാടം,മൻസൂർ മഞ്ചേരി, അമീർ പുഴക്കാട്ടിരി, ഷിഫാർ പെരിന്തൽമണ്ണ, തുടങ്ങിയവർ നേതൃത്വം നൽകി. ഷബീബ് കൊണ്ടോട്ടി സ്വാഗതവും കോയ താനൂർ നന്ദിയും പറഞ്ഞു.

Advertisment