Advertisment

അൽ ഖർജ് ഐ സി എഫ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ് : 'തിരു നബി കാലത്തിന്റെ വെളിച്ചം' എന്ന ശീർഷകത്തിൽ ഐ സി എഫ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹ വിരുന്നു സംഗമവും മദ്രസ കലോത്സവവും സംഘടിപ്പിച്ചു. മീലാദ് ക്യാമ്പയിനിന്റെ ഭാഗമായിരുന്നു പരിപാടി.

രിസാലത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ വിവിധ ഇനം കലാ പരിപാടികളോടു കൂടി സംഘടിപ്പിച്ച പരിപാടിയിൽ അൽ ഖർജ് സെൻട്രൽ പ്രസിഡന്റ്‌ യഹ്‌കൂബ് അൽ ഖാസിമിയുടെ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

സെൻട്രൽ ദഹ്‌വ പ്രസിഡന്റ്‌ അബ്ദുൽ ഖാദർ സഖാഫി ഉത്ഘാടനവും പ്രൊവിൻസ് ദഹ്‌വ സെക്രട്ടറി സ്വാദിഖ് സഖാഫി വിഷയാവതരണവും നടത്തി. 'ഞാൻ അറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ ഷബീർ അബ്ദുൽ സലാം (കേളി )പോൾ പൊട്ടക്കൽ (PMF) ഖമറുദ്ധീൻ പുകയൂർ (RSC) എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന ബുർദ മജ്‌ലിസിനു ശേഷം സമസ്ത പൊതു പരീക്ഷ വിജയികൾക്കുള്ള സമ്മാനദാനവും കലാപരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള പ്രോത്സാ ഹന സമ്മാനവും വിതരണം ചെയ്തു. ഐ സി എഫ് അൽ ഖർജ് സെൻട്രൽ ജനറൽ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി പട്ല സ്വാഗതവും അസ്സീഹ് സെക്ടർ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ സഖാഫി നന്ദിയും പറഞ്ഞു.

Advertisment