Advertisment

രണ്ട് വയസ്സായ പെണ്‍കുഞ്ഞിനെ ഞെട്ടിക്കുന്ന രീതിയില്‍ മാമോദീസ മുക്കിയ പുരോഹിതനെ പുറത്താക്കി സഭാ കോടതി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

റഷ്യ: ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ ഞെട്ടിച്ച് പെണ്‍കുഞ്ഞിന് മാമോദീസ നല്‍കിയ പുരോഹിതന് നേരെ രൂക്ഷവിമര്‍ശനം. ചടങ്ങിന് പിന്നാലെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുരോഹിതനെ പുറത്താക്കാന്‍ സഭാ കോടതി തീരുമാനമെടുത്തു. പടിഞ്ഞാറന്‍ റഷ്യയിലെ ഒരു ഓര്‍ത്തഡോക്‌സ് സഭയിലാണ് സംഭവം.

Advertisment

publive-image

സെന്റ് ജോര്‍ജ് കോണ്‍വെന്റിലെ പുരോഹിതനായ ഇലിയ സെംറ്റിറ്റോയെയാണ് രണ്ട് വയസ്സായ പെണ്‍കുഞ്ഞിനെ ഞെട്ടിക്കുന്ന രീതിയില്‍ മാമോദീസ മുക്കിയത്. വെള്ളത്തില്‍ മുങ്ങാന്‍ കൂട്ടാക്കാത്ത കുട്ടിയുടെ കഴുത്തിലും തലയിലുമായി അമര്‍ത്തി പിടിച്ച് ബലമായി മൂക്കുകയായിരുന്നു പുരോഹിതന്‍. ഒന്ന് കരയാനോ ശ്വസിക്കാനോ അനുവദിക്കാതെ പുരോഹിതന്‍ ചടങ്ങ് തുടരുകയായിരുന്നു.

ശ്വാസം വിടാനാകാതെ കുട്ടി ബുദ്ധിമുട്ടുന്നതും കുട്ടിയുടെ അമ്മ അതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നതുമായ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പുരോഹിതനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിരിക്കുന്നത്.

 

Advertisment