Advertisment

സ്റ്റാലിന് വെല്ലുവിളി; പുതിയ പാര്‍ട്ടിയുമായി എംകെ അളഗിരി, അമിത് ഷായെ കാണും

New Update

ചെന്നൈ: 2021 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തി പുതിയ പാര്‍ട്ടിയുമായി അളഗിരി രംഗത്ത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നവംബര്‍ 21ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അളഗിരി കാണുമെന്ന് അറിയുന്നു.

Advertisment

publive-image

നവംബര്‍ 20ന് തന്നെ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. പാര്‍ട്ടിക്ക് 'കലൈഞ്ഞര്‍ ഡി.എം.കെ അല്ലെങ്കില്‍ കെ.ഡി.എം.കെ' എന്ന് പേര് നല്‍കുമെന്ന് അറിയുന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 2014ല്‍ അളഗിരിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതോടെ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

തമിഴ്നാടിന്റെ തെക്കന്‍ മേഖലയില്‍ അളഗിരിക്കുള്ള വ്യക്തിസ്വാധീനം ഡി.എം.കെയ്ക്ക് തലവേദനയാകുമെന്നാണ് വിലയിരുത്തല്‍.

അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ ജയലളിത, കരുണാനിധി എന്നിവരെ കേന്ദ്രീകരിച്ചാകും എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും പ്രചാരണങ്ങള്‍ നടത്തുക.

ഇരുവരുടേയും മരണത്തിന് ശേഷം തമഴ്നാട് രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് അളഗിരിയുമായുള്ള കൂട്ട് പുതിയ വഴിത്തിരിവായേക്കും. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് തമിഴ്നാട്ടില്‍ ഇത്തവണ ബിജെപി ആലോചിക്കുന്നത്.

election news
Advertisment