Advertisment

ആ​ശ്രി​ത നി​യ​മ​നത്തിന് വി​വാ​ഹി​ത​നാ​യ മ​ക​ന് ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ട​ങ്കി​ല്‍ വി​വാ​ഹി​ത​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും അ​ര്‍​ഹ​ത​യെ​ന്ന് അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി

New Update

publive-image

Advertisment

അ​ല​ഹാ​ബാ​ദ്: വി​വാ​ഹി​ത​നാ​യ മ​ക​ന് ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ട​ങ്കി​ല്‍, വി​വാ​ഹി​ത​യെ​ന്ന കാ​ര​ണ​ത്താ​ല്‍ മാ​ത്രം മ​ക​ള്‍​ക്ക് അ​ര്‍​ഹ​ത നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി. വി​വാ​ഹി​ത​രാ​യ പെ​ണ്‍​മ​ക്ക​ള്‍​ക്കും ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ജ​സ്റ്റീ​സ് ജെ.​ജെ. മു​നി​ര്‍ വ്യ​ക്ത​മാ​ക്കി.

വി​വാ​ഹി​ത​യാ​യ മ​ക​ള്‍​ക്ക് നി​യ​മ​നം ന​ല്‍​കു​ന്ന​ത് യു​പി​യി​ലെ ആ​ശ്രി​ത നി​യ​മ​ന നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​കു​മെ​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വാ​ദ​ത്തെ ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പി​താ​വ് മ​രി​ച്ച​തി​നാ​ലു​ള്ള ആ​ശ്രി​ത നി​യ​മ​ത്തി​നു ന​ല്‍​കി​യ അ​പേ​ക്ഷ ത​ള്ളി​ക്ക​ള​ഞ്ഞ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ മ​ഞ്ജു​ള്‍ ശ്രീ​വാ​സ്ത​വ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. വി​വാ​ഹി​ത​രാ​യ പെ​ണ്‍​മ​ക്ക​ളെ നി​യ​മ​ന ച​ട്ട​ങ്ങ​ളി​ല്‍ 'കു​ടും​ബം' എ​ന്ന​തി​ന്‍റെ നി​ര്‍​വ​ച​ന​ത്തി​ല്‍ ഒ​ഴി​വാ​ക്കി​യ​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 14,15 വ​കു​പ്പു​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് 2015 ല്‍ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജ​സ്റ്റീ​സ് മു​നി​ര്‍ വി​ശ​ദീ​ക​രി​ച്ചു.

Advertisment