Advertisment

ആപ്പ് വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ അല്‍ക്ക ലാംബയ്ക്ക് വന്‍ തോല്‍വി

New Update

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക്ക ലാംബയ്ക്ക് വന്‍ തോല്‍വി. 2015ല്‍ വിജയിച്ച ചാന്ദ്നി ചൗക്ക് മണ്ഡലത്തില്‍ ഇത്തവണ കേവലം 3881 വോട്ടോടെ ബി.ജെ.പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് അല്‍ക്ക ലാംബ. ആം ആദ്മിയുടെ പ്രഹ്ലാദ് സിങ് സാഹ്നിയാണ് ഇവിടെ വിജയിച്ചത്.

Advertisment

publive-image

2015ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ഥിയായി മത്സരിച്ച അല്‍ക്ക ലാംബ 18,287 വോട്ടുകള്‍ക്കാണ് അന്ന് വിജയിച്ചത്. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റിലാണ് അല്‍ക്ക മത്സരിച്ചത്.

അരവിന്ദ് കെജരിവാളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് അല്‍ക്ക പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്. പിന്നീട്, കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

alakalamba fail election
Advertisment