Advertisment

കോഴിക്കോട് അലനെയും താഹയെയും വിട്ടയയ്ക്കാന്‍ ആവശ്യപ്പെട്ട് അമ്മമാരുടെ ഉപവാസ സമരം...യു.എ.പി.എ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയാണെന്ന് താഹയുടെ ബന്ധു

New Update

കോഴിക്കോട്: മാവോയിസ്റ്റു കേസില്‍ അറസ്റ്റിലായ അലനെയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് അമ്മമാരുടെ പ്രതിഷേധം.

Advertisment

publive-image

യു.എ.പി.എ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയാണെന്ന് താഹയുടെ ബന്ധു ഹസീന ആരോപിച്ചു. കേസ് എന്‍.ഐ.എ ഏറ്റെടുത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കി അമ്മമാരുടെ സമരം.

ഇടതു സര്‍ക്കാറിന്‍റെ നയം മുഖ്യമന്ത്രിക്ക് നടപ്പാക്കാനാകാത്തതിന്‍റെ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തക പി ഗീത പറഞ്ഞു. അന്വേഷി പ്രസിഡന്റ് കെ അജിതയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വിദ്യാര്‍ത്ഥികളെ വിട്ടയക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്ന് താഹയുടെ മാതൃസഹോദരി ഹസീന പറഞ്ഞു. എന്നാല്‍ എന്‍.ഐ.എക്ക് വഴിയൊരുക്കി ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ പരിസഹിക്കുകയാണ് മുഖ്യമന്ത്രി. പ്രാദേശികമായി സി.പി.എം സഹായം താഹയുടെ കുടുംബത്തിന് ലഭിക്കുന്നുണ്ട്. അവര്‍ക്കെല്ലാം കാര്യങ്ങള്‍ അറിയാം. എന്നാല്‍ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ എന്തുചെയ്യാനാണ്- ഹസീന പറഞ്ഞു.

alan and thaha
Advertisment