Advertisment

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള വ്യാജ വാര്‍ത്തക്കെതിരെ നടപടി സ്വീകരിക്കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  സീറോമലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെ

അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള ചില വ്യാജ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

Advertisment

publive-image

2015 -ൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടി നിയമാനുസൃതം വാങ്ങിയ ഭൂമിയുമായി

ബന്ധപ്പെടുത്തിയാണ് ചില തൽപ്പര കക്ഷികൾ വ്യാജവാർത്ത സൃഷ്ടിക്കുകയും ദുരുദ്ദേശപരമായി

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനെന്ന നിലയിൽ പിതാവിൻറെ പേരിൽ അങ്കമാലിയടുത്തു മറ്റൂരിൽ വാങ്ങിയിരിക്കുന്ന സ്ഥലത്തിൻറെ രേഖകൾ കാണിച്ചുകൊണ്ട് ഈ കച്ചവടത്തിൽ പിതാവ് വ്യക്തിപരമായ ലാഭം ഉണ്ടാക്കിഎന്നതാണ് നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചരണം.

ഇത്തരം പ്രചരണങ്ങൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഇവ തികച്ചും അടിസ്ഥാന

രഹിതമാണെന്നും ഇതിനാൽ അറിയിക്കുന്നു.

സഭയെയും സഭാതലവനെയും അപകീർത്തിപ്പെടുത്തവാൻ നിരന്തരം നടത്തുന്ന ഗൂഢശ്രമങ്ങളുടെ തുടർച്ചയാണ് ഈ പ്രചരണവും. ഇതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഇതിനാൽ അറിയിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Advertisment