Advertisment

എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന്റെ സര്‍ക്കുലര്‍ തള്ളി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ! എറണാകുളം-അങ്കമാലി അടക്കം സിറോമലബാര്‍ സഭയിലെ എല്ലാ രൂപതകളിലും നാളെ മുതല്‍ ഏകീകൃത കുര്‍ബാനയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വത്തിക്കാനോ, പൗരസ്ത്യ തിരുസംഘമോ തീരുമാനം മാറ്റിയിട്ടില്ലെന്നും കര്‍ദിനാളിന്റെ സര്‍ക്കുലര്‍ ! എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരിയുടെ സര്‍ക്കുലറിന് ഇനി നിലനില്‍പ്പില്ല ! മാര്‍ ആന്റണി കരിയിലിനെതിരെ നടപടി വരുമെന്നും സൂചന. അഭിപ്രായ വ്യത്യാസങ്ങളും വ്യക്തി താല്‍പ്പര്യങ്ങളും മാറ്റിവച്ച് സിനഡ് തീരുമാനം നടപ്പാക്കണമെന്നും കര്‍ദിനാളിന്റെ നിര്‍ദേശം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയടക്കം സിറോമലബാര്‍ സഭയിലെ എല്ലാ രൂപതകളിലും നാളെ മുതല്‍ കുര്‍ബാന ഏകീകരണം നടപ്പിലാക്കണമെന്ന് ആവര്‍ത്തിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

Advertisment

publive-image

സിറോമലബാര്‍ സഭ സിനഡ് തീരുമാനപ്രകാരം നിശ്ചയിച്ച തീയതികളില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും അതിനു യാതൊരു മാറ്റവുമില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. സഭാ ആസ്ഥാനത്തുനിന്നും പുറപ്പെടുവിച്ച അടിയന്തര സര്‍ക്കുലറിലാണ് കര്‍ദിനാളിന്റെ നിര്‍ദേശം.

നേരത്തെ ആരാധനാ ക്രമ ഏകീകരണത്തില്‍ നിന്നും എറണാകുളം-അങ്കമാലി അതിരൂപതയെ ഒഴിവാക്കി മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് തനിക്ക് അറിയിപ്പില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് വിവരം അറിഞ്ഞതെന്നും സര്‍ക്കുലറില്‍ കര്‍ദിനാള്‍ പറയുന്നുണ്ട്.

വത്തിക്കാന്റെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സിനഡ് ഏകീകൃത കുര്‍ബാന ക്രമം തീരുമാനിച്ചത്. സിനഡിന്റെ തീരുമാനത്തില്‍ മാറ്റമില്ല. തികഞ്ഞ ക്രൈസ്തവ ചൈതന്യത്തിലും സഭാത്മകതയിലും കൂട്ടായ്മയിലും അഭിപ്രായ വ്യത്യാസങ്ങളും വ്യക്തി താല്‍പര്യങ്ങളും മറന്ന് സിനഡ് തീരുമാനം നടപ്പാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.

publive-image

ഇതോടെ എറണാകുളം-അങ്കമാലി അതിരൂപയടക്കം എല്ലാ രൂപതകളിലും കുര്‍ബാന ഏകീകരണം വേണമെന്ന സിനഡ് നിര്‍ദേശം നടപ്പാക്കാന്‍ ബാധ്യസ്ഥരാകുകയാണ്. നാളെ മുതലാണ് കുര്‍ബാന ഏകീകരണം നടപ്പാക്കേണ്ട്ത്.

കര്‍ദിനാളിന്റെ സര്‍ക്കുലറിന്റെ പൂര്‍ണ രൂപം.

സര്‍ക്കുലര്‍

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനത്തിന്റെയും പൗര്യസ്ത്യ സഭകള്‍ക്കായുള്ള കാര്യാലത്തിന്റെ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭയുടെ ഐക്യത്തിലുള്ള വളര്‍ച്ച ലക്ഷ്യമാക്കി സഭയുടെ സിനഡ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഏകീകൃത വിശുദ്ധ കുര്‍ബായര്‍പ്പണരീതി 2021 നവംബര്‍ 28ന് സഭയില്‍ നടപ്പിലാക്കുക എന്നത്. സിനഡിന്റെ ഈ തീരുമാന ത്തില്‍നിന്നു മെത്രാപ്പോലീത്തന്‍ വികാരി എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഒഴിവ് (Dispensation) നല്കിയതായി മാധ്യമങ്ങളില്‍ നിന്ന് അറിയുന്നു. എന്നാല്‍ പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് ഇതു സംബന്ധിച്ചു യാതൊരു അറിയിപ്പും എനിക്കു ലഭിച്ചിട്ടില്ല.

സിനഡിന്റെ തീരുമാനത്തിനു യാതൊരു മാറ്റവുമില്ലെന്നും അത് അതേപടി നിലനില്‍ക്കുന്നുവെന്നും അതിനാല്‍ ഈ തീരുമാനം എല്ലാവരും നടപ്പിലാക്കണമെന്നും ഇതിനാല്‍ അറിയിക്കുന്നു. തികഞ്ഞ ക്രൈസ്തവ ചൈതന്യത്തിലും സഭാത്മകതയിലും കൂട്ടായ്മയിലും അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ താത്പര്യങ്ങളും മാറ്റിവച്ചു സിനഡുതീരുമാനം നടപ്പിലാക്കാന്‍ സഭാമക്കള്‍ ഏവരെയും ആഹ്വാനം ചെയ്യുന്നു.

കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കാര്യാലയ ത്തില്‍നിന്ന് 2021-ാം ആണ്ട് നവംബര്‍ മാസം 27-ാം തീയതി നല്‍കപ്പെട്ടത്.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്

Advertisment