ആലപ്പാട്ടെ കരിമണല്‍ ഖനനം: ജനങ്ങളുടെ ജീവിതം തകര്‍ക്കുന്ന തരത്തിലുള്ള വികസനങ്ങള്‍ പാടില്ലെന്ന് മന്ത്രി ജി സുധാകരന്‍

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Friday, January 11, 2019

ആലപ്പുഴ: ജനങ്ങളുടെ ജീവിതം തകര്‍ക്കുന്ന തരത്തിലുള്ള വികസനങ്ങള്‍ പാടില്ലെന്ന് മന്ത്രി ജി സുധാകരന്‍.ഖനനം നടക്കുന്ന ആലപ്പാട് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തണമെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു. അതേസമയം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനന വിരുദ്ധ സമരം 70 ദിവസം പിന്നിട്ട് ശക്തമാകുകയാണ്. അരനൂറ്റാണ്ടിലധികമായി തുടരുന്ന ഖനനം ഒരു ഭൂപ്രദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഘട്ടത്തിലാണ് നാട് ഒന്നിച്ചു സമരരംഗത്ത് എത്തിയത്.

ആലപ്പാട് കരിമണല്‍ ഖനനം അശാസ്ത്രീയമാണോയെന്ന് പരിശോധിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍. കരിമണല്‍ നാടിന്റെ സമ്പത്താണ് അത് ഉപയോഗപ്പെടുത്തണം. ആലപ്പാട് ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാരാണോയെന്ന് പരിശോധിക്കുമെന്നും ഇ. പി ജയരാജന്‍ പറഞ്ഞു.

×