Advertisment

ആലപ്പുഴയിൽ വി​ഗ്രഹനിർമ്മാണ ശാലയില്‍ ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയശേഷം രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം

മോഷ്ടിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് കവർന്നത്.

Advertisment

publive-image

ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കൊണ്ടു പോകുകയായിരുന്നു എന്ന് ഉടമകൾ പറഞ്ഞു.

സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് വിവരം. തൊഴിൽ തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

alappuha steel case
Advertisment