Advertisment

ആ​ല​പ്പു​ഴ​ക്കാ​രു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യ സ്വ​പ്ന​ത്തി​ന് സാ​ക്ഷാ​ത്കാ​രം ;ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു

New Update

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​ക്കാ​രു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യ സ്വ​പ്ന​ത്തി​ന് സാ​ക്ഷാ​ത്കാ​രം. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ര്‍​ന്നു ബൈ​പാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

Advertisment

publive-image

കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുന്നതായി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചുകൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാപിന്തുണയും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. റോഡ് ഗതാഗതം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളുംഅദ്ദേഹം നല്‍കി. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രാ​യ വി.​കെ.​സിം​ഗ്, വി.​മു​ര​ളീ​ധ​ര​ന്‍, മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്, പി.​തി​ലോ​ത്ത​മ​ന്‍, എ.​എം.​ആ​രി​ഫ് എം​എം​പി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബീ​ച്ചി​ന്‍റെ മു​ക​ളി​ല്‍ കൂ​ടി പോ​കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ മേ​ല്‍​പ്പാ​ല​മാ​ണി​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 174 കോ​ടി​യും സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 174 കോ​ടി​യു​മാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വാ​ക്കി​യ​ത്. 25 കോ​ടി രൂ​പ​കൂ​ടി സം​സ്ഥാ​നം അ​ധി​ക​മാ​യി ചെ​ല​വ​ഴി​ച്ചു.

ക​ള​ര്‍​കോ​ട് മു​ത​ല്‍ കൊ​മ്മാ​ടി വ​രെ ആ​കെ 6.8 കി​ലോ​മീ​റ്റ​റാ​ണു ബൈ​പാ​സി​ന്‍റെ നീ​ളം. അ​തി​ല്‍ 3.2 കി​ലോ​മീ​റ്റ​ര്‍ മേ​ല്‍​പ്പാ​ല​മു​ള്‍​പ്പ​ടെ 4.8 കി​ലോ​മീ​റ്റ​ര്‍ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യാ​ണ്.

alappuzha bypas
Advertisment