Advertisment

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയതില്‍ പങ്കാളിയായത് മൂന്ന് സംഘങ്ങള്‍; മൂന്ന് സംഘത്തിനും പ്രത്യേകം ചുമതലകള്‍, മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കള്ളം ?

New Update

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയതില്‍ പങ്കാളിയായത് മൂന്ന് സംഘങ്ങള്‍. മലബാര്‍, എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. സ്വര്‍ണക്കടത്തു സംഘം ഈ മൂന്ന് സംഘത്തിനും ഓരോ ചുമതലകള്‍ പ്രത്യേകം നല്‍കിയിരുന്നു.

Advertisment

publive-image

മൂന്ന് സംഘത്തില്‍പെട്ടവരും അറസ്റ്റിലായിട്ടുണ്ട്. മാന്നാര്‍കുരട്ടിക്കാട് സ്വദേശി ബിനോയുടെ വീട് ആക്രമിച്ച് ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.

യുവതിയെ തട്ടിക്കൊണ്ടൂു പോയി രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയുകയും വാഹനത്തിന്‍രെ നമ്പര്‍ കണ്ടെത്താനും പൊലീസിനു കഴിഞ്ഞു. ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. ഒന്നരക്കിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം.

kidnap case
Advertisment