Advertisment

ഫ്രീസറിൻ്റെ യന്ത്ര തകരാര്‍ ;ആലപ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി

New Update

ആലപ്പുഴ: ആലപ്പുഴ കറ്റാനത്ത് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി. കായംകുളം സ്വദേശിയായ 21 കാരിയുടെ മൃതദേഹമാണ് അഴുകിയത്. ഫ്രീസറിൻ്റെ യന്ത്ര തകരാറെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.

publive-image

പോസ്റ്റ്മോർട്ടം ചെയ്യാനായി രണ്ട് ദിവസമായി കായംകുളം കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു.

എന്നാല്‍, മോർച്ചറിയിലെ കമ്പ്രസർ പ്രവർത്തിച്ചിരുന്നില്ല. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കൾ വള്ളികുന്നം പൊലീസിൽ പരാതി നൽകി.

alappuzha medical colleage
Advertisment