Advertisment

ആശുപത്രിയില്‍ മരുന്നുകടത്ത് : ആലപ്പുഴ ആയുര്‍വ്വേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ആയുര്‍വ്വേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി മരിച്ചനിലയില്‍. ആലപ്പുഴ കാര്‍ത്തികപളളി ആയുര്‍വ്വേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി അരുണയെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

publive-image

മരുന്നു കടത്ത് നടക്കുന്നതായുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ഇന്ന് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ മരുന്നു കുപ്പികള്‍ വെളളം നിറച്ചനിലയിലാണ് കണ്ടെത്തിയത്.

മരുന്ന് കടത്തിയത് സിപിഎം നേതാവിന്റെ കടയിലേക്കെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.അതേസമയം കോണ്‍ഗ്രസ്- ബിജെപി നേതാക്കളുടെ മാനസിക പീഡനമാണ് മരണകാരണമെന്നാണ് സിപിഎം ആരോപണം.

Advertisment