ആലപ്പുഴയില്‍ മകളെ പീഡിപ്പിക്കുകയും എച്ച്‌ഐവി ബാധിതയാക്കുകയും ചെയ്ത സംഭവം: പിതാവിന് ജീവപര്യന്തം

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Tuesday, February 12, 2019

ആലപ്പുഴ: മകളെ കുട്ടിക്കാലം മുതല്‍ പീഡിപ്പിക്കുകയും എച്ച്‌ഐവി ബാധിതയാക്കുകയും ചെയ്ത പിതാവിന് ജീവപര്യന്തം ശിക്ഷ. പെണ്‍കുട്ടിയുടെ മാതാവ് രോ​ഗബധിതയായി നേരത്തെ മരിച്ചിരുന്നു , തുടര്‍ന്ന് പെണ്‍കുട്ടി പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്.

2013 ലാണ് പീഡന വിവരം പുറത്ത് വന്നതും കേസെടുത്തതും , കുട്ടിക്കാലം മുതല്‍ പിതാവ് സ്ഥിരമായി പീഡിപ്പിക്കുമായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി , പ്രതിയും എച്ച്‌ഐവി ബാധിതനാണ് .

×