Advertisment

ആലത്തൂരില്‍ കോണ്‍ഗ്രസിന്‍റെ രമ്യ ഹരിദാസിന് ( രമ്യ - 48 %, പി.കെ ബിജു 37 % ) അട്ടിമറി വിജയം പ്രവചിച്ച് മാതൃഭൂമി എക്‌സിറ്റ്‌പോള്‍ ഫലം. എറണാകുളത്ത് ഹൈബിയും തൃശൂരില്‍ പ്രതാപനും ചാലക്കുടിയില്‍ ബെന്നി ബഹന്നാനും വിജയിക്കുമെന്നും സര്‍വ്വേ

New Update

publive-image

Advertisment

കോഴിക്കോട് : ഇടത് കോട്ടയായ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് അട്ടിമറി വിജയം പ്രവചിച്ച് മാതൃഭൂമി എക്‌സിറ്റ്‌പോള്‍ ഫലം. രമ്യ 48 ശതമാനം വോട്ട് നേടുമ്പോള്‍ ഇടത് സ്ഥാനാര്‍ഥി പി.കെ ബിജു 37 ശതമാനത്തിലേക്ക് ഒതുങ്ങുമെന്നും എക്‌സിറ്റ്‌പോള്‍ പറയുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.വി ബാബുവിന് 13 ശതമാനം വോട്ടാണ് എക്‌സിറ്റ്‌പോളില്‍ പറയുന്നത്.

എറണാകുളം പിടിച്ചെടുക്കാന്‍ ഇടത് മുന്നണിക്ക് കഴിയില്ലെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം. യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് 42 ശതമാനം വോട്ടോട് കൂടിയുള്ള വ്യക്തമായ വിജയമാണ് ഫലം പ്രവചിക്കുന്നത്. ഇടത് സ്ഥാനാര്‍ഥി പി രാജീവ് 34 ശതമാനവും ബി.ജെ.പി സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം 17 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം

ചാലക്കുടിയില്‍ ബെന്നി ബെഹ്നാന് 46 ശതമാനം വോട്ടോട് കൂടിയുള്ള ആധികാരിക വിജയമാണ് എസ്‌കിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നത്. ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റിന് 37 ശതമാനം വോട്ട് കിട്ടുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി 12 ശതമാനം വോട്ട് നേടുമെന്നും എക്‌സിറ്റ്‌പോള്‍ പറയുന്നു.

publive-image

തൃശൂരില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നാണ് മാതൃഭൂമി എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നത്. 38 ശതമാനവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപനാണ് എക്‌സിറ്റ്‌പോള്‍ സാധ്യത കല്‍പ്പിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് 35 ശതമാനവും ബി.ജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി 23 ശതമാനവും വോട്ട് നേടും.

മലപ്പുറത്തും പൊന്നാന്നിയും മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ വന്‍ വിജയം നേടുമെന്ന് മാതൃഭൂമി എക്‌സിറ്റ്‌പോള്‍ ഫലം. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി 49 ശതമാനവും പൊന്നാന്നിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ 48 ശതമാനവും വോട്ട് നേടി വിജയിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം പറയുന്നത്. മലപ്പുറത്ത് ഇടത് സ്ഥാനാര്‍ഥി വി.പി സാനു 36 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥി വി ഉണ്ണികൃഷ്ണന്‍ 8ശതമാനവും വോട്ടും പൊന്നാനിയില്‍ ഇടത് സ്ഥാനാര്‍ഥി 36 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥി വിടി രമ 11 ശതമാനവും വോട്ടും നേടുമെന്നും ഫലം പ്രവചിക്കുന്നു

ele 19
Advertisment