Advertisment

കുവൈറ്റില്‍ മലയാളിയായ പ്ലസ്‌ 2 വിദ്യാർത്ഥിനിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

 

Advertisment

publive-image

കുവൈറ്റ് : പ്ലസ്‌ 2 വിദ്യാർത്ഥിനിയായ മലയാളി പെണ്‍കുട്ടിയെ കുവൈറ്റില്‍ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ സ്വദേശി അനിൽ, അനിത ദമ്പതികളുടെ മകളായ അലീറ്റ ആണു മരിച്ചത്‌.

ഇന്ന് ഉച്ചക്ക്‌ മഹബൂല ബ്ലോക്ക്‌ 3 ൽ ഉള്ള ഇവർ താമസിക്കുന്ന കെട്ടിടത്തിനു താഴെയാണു പെൺകുട്ടിയെ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്‌. ഇന്ത്യന്‍ ഇന്റർനാഷനൽ സ്കൂളിലെ പ്ലസ്‌ 2 വിദ്യാർത്ഥിനിയാണു അലീറ്റ.

കഴിഞ്ഞ ആഴ്ചയാണു ഇവർ അവധി കഴിഞ്ഞ്‌ നാട്ടിൽ നിന്നും തിരിച്ചെത്തിയത്‌. മൃതദേഹം ഫോറൻസിക്‌ നടപടികൾക്കായി കൊണ്ടു പോയി. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും . അദാൻ ആശുപത്രിയിലെ സ്റ്റ്ഫ് നഴ്സാണ് അമ്മ അനിത. മൂത്ത സഹോദരി കാനഡയിൽ പഠനം നടത്തുന്നു.

kuwait
Advertisment