Advertisment

സിനിമകളില്‍ നായകന്മാര്‍ നായികാ കഥാപാത്രങ്ങളെ മീന്‍ വിഴുങ്ങുന്നത് പോലെ വിഴുങ്ങും എന്നാണ് ഞാന്‍ പറഞ്ഞത്, അതില്‍ അശ്ലീലമുണ്ടെന്ന് തോന്നിയിട്ടില്ല; അലന്‍സിയര്‍

author-image
ഫിലിം ഡസ്ക്
New Update

Advertisment

തനിക്കെതിരെ നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീ ടൂ ആരോപണത്തിന് പ്രതികരണവുമായി അലന്‍സിയര്‍. തന്നെ അനാവശ്യമായ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ സങ്കടമുണ്ടെന്ന് നടന്‍ പറഞ്ഞു. ഹോട്ടലില്‍ നിന്ന് മീന്‍ കഴിക്കുമ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നതാണ് മറ്റൊരാരോപണം. സിനിമകളില്‍ നായകന്മാര്‍ നായികാ കഥാപാത്രങ്ങളെ മീന്‍ വിഴുങ്ങുന്നത് പോലെ വിഴുങ്ങും എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ അശ്ലീലമുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

നല്ല ജോളിയായ സെറ്റായിരുന്നു ആഭാസം എന്ന ചിത്രത്തിന്റേത്. ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ കഴിഞ്ഞത്. എല്ലാവരും എല്ലാവരുടെയും മുറികളിലൊക്കെ പോകുമായിരുന്നു. അതെല്ലാം സൗഹൃദത്തിന്റെ പുറത്തായിരുന്നു. അത് അല്പം അതിര് വിട്ട് പോയിരുന്നോ എന്ന് ഞാന്‍ ചില കൂട്ടുകാരുമായി പങ്ക് വെച്ചിരുന്നു. അത് ആരോ മറ്റൊരു രീതിയില്‍ ആ കുട്ടിയുടെ അടുത്തെത്തിച്ചു. എന്റെ കമന്റ് നാണംകെടുത്തിയതായി സഹോദരി ഫോണില്‍ മെസേജ് അയച്ചു. ഞാന്‍ ഒരിക്കലും ചിന്തിക്കാത്ത കാര്യം ബുദ്ധിമുട്ടിച്ചെങ്കില്‍ അതില്‍ ഞാന്‍ മാപ്പ് ചോദിച്ചു.അങ്ങനെ ആ തെറ്റിദ്ധാരണ നീങ്ങിയതാണ്. മറ്റൊരു മീ ടൂ കാമ്പയിനിങ്ങിന്റെ ഭാഗമായി കൊണ്ട് വന്നത് എന്തിനാണെന്നാണ് എനിക്ക് മനസ്സിലാവാത്തത്.

സിനിമാതാരം അലന്‍സിയറില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് താനാണെന്ന തുറന്നു പറഞ്ഞ് നടി ദിവ്യ ഗോപിനാഥ് ഫെയ്സ്ബുക്ക് ലൈവ് ഇട്ടിരുന്നു. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും ദിവ്യ നേരത്തെ പേരു പറയാതെ പ്രൊട്ടസ്റ്റിങ് ഇന്ത്യ എന്ന വെബ്‌സൈറ്റില്‍ വെളിപ്പെടുത്തിയിരുന്നു.

Advertisment